ക്രൊസാന്‍ഡ്ര കൃഷി
ക്രൊസാന്‍ഡ്രയുടെ പൂക്കള്‍ അവയുടെ നിറം കൊണ്ടും, തൂക്കക്കുറവു കൊണ്ടും, നീണ്ടകാലം സൂക്ഷിക്കാമെന്നതു കൊണ്ടും പ്രശസ്തമാണ്. നല്ല കടുത്ത ഓറഞ്ച് നിറത്തിലുള്ള പൂക്കള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ഈ പൂക്കള്‍ ഹാരമുണ്ടാക്കാനും, തലയില്‍ ചൂടാനും ധാരാളമായി ഉപയോഗിക്കുന്നു. എല്ലോ ഓറഞ്ച്, ലുട്ടിയഎല്ലോ, ഡെല്‍ഹി എന്നിവയാണ് പ്രധാന ഇനങ്ങള്‍.വൈവിധ്യമായ മണ്ണില്‍ ഈ ചെടി വളര്‍ത്താം. വളകൂറുള്ളതും, ചുവന്നതുമായ മണ്ണില്‍ നന്നായി വളരുന്നു. പി. എച്ച് 67.5 വരെ ഉത്തമം.
തണ്ട് മുറിച്ചു നട്ടും, വിത്തു പാകിയും വംശവര്‍ദ്ധന നടത്താം. വിത്ത് മുളപ്പിച്ച തൈകള്‍ക്ക് 45 ജോഡി ഇലയാകുന്‌പോള്‍ മാറ്റി നടാവുന്നതാണ്. ട്രിപ്ലോയിസ് ഇനങ്ങളില്‍ തണ്ട് മുറിച്ചു നട്ടാണ് വംശവര്‍ദ്ധന നടത്തുന്നത്. നല്ല രീതിയില്‍ വേരു പിടിച്ചു കഴിഞ്ഞാല്‍ ഇവയെ മാറ്റി നടാവുന്നതാണ്.
പരിചരണമാര്‍ഗ്ഗങ്ങള്‍ :
നിലം 34 തവണ നന്നായി ഉഴുത് അടിവളമായി 25 ടണ്‍ കാലിവളങ്ങളും ചേര്‍ക്കണം. 60 സെന്റീമീറ്റര്‍ അകലത്തില്‍ തടങ്ങളെടുക്കണം. 33.3 ഃ 60 ഃ 60 കിലോഗ്രാം പാക്യജനകം: ഭാവകം:ക്ഷാരം എന്നിവ ഒരു ഹെക്ടറിന് എന്ന തോതില്‍ നല്‍കണം. 30 സെന്റീമീറ്റര്‍ അകലത്തില്‍ തൈകള്‍ നടാവുന്നതാണ്.
മേല്‍വളമായി 33.3 കിലോഗ്രാം പാക്യജനകം ഒരു ഹെക്ടറിന് എന്ന തോതില്‍ നട്ട് 3 മാസത്തിനു ശേഷവും, 89 മാസത്തിനു ശേഷവും നല്‍കണം. വളം നല്‍കി കഴിഞ്ഞാലുടന്‍ ജലസേചനം നടത്തണം. കളനശീകരണം, വളപ്രയോഗം, മണ്ണിളക്കല്‍ എന്നിവ ഒരുമിച്ച് നടത്തണം.
സസ്യസംരക്ഷണം :
ഇലമൂട്ടകളും, പറ്റലുകളും, വെളളഈച്ചകളുമാണ് പ്രധാന കീടങ്ങള്‍. ഇവയെ ഫോസാലോണ്‍ (0.07%) അല്ലെങ്കില്‍ മീതൈല്‍ പാരത്തിയോണ്‍ (0.01%) എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാം.
ഫ്യുസേറിയം സൊരാനി എന്ന കുമിള്‍ കാരണം ഇലകള്‍ മഞ്ഞളിച്ച്, ചെടികള്‍ വാടി നശിക്കുന്നു. ഈ രോഗം നിമാവിരയുളള പ്രദേശങ്ങളില്‍ കൂടുതലായി കാണുന്നു. ഫോറേറ്റ് 1 ഗ്രാം ഒരു ചെടിക്ക് എന്ന തോതില്‍ നല്‍കി നിയന്ത്രിക്കാം.
വിളവെടുക്കലും വിളവും :
ചെടികള്‍ നട്ട് 23 മാസത്തിനു ശേഷം പൂത്തുതുടങ്ങുകയും, വര്‍ഷത്തില്‍ മുഴുവനും പൂക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ മഴക്കാലത്ത് ഉത്പാദനം കുറവായിരിക്കും. പൂക്കള്‍ രാവിലെയാണ് പറിച്ചെടുക്കാന്‍ ഉത്തമം. ഒന്നിടവിട്ട ദിവസങ്ങളില്‍ വേണം പൂക്കള്‍ പറിക്കാന്‍. ഒരു ഹെക്ടറില്‍ നിന്നും 5 ടണ്‍ വരെ പൂക്കള്‍ ലഭിക്കും.
https://www.facebook.com/Malayalivartha