ചെണ്ടുമല്ലി വിളവെടുപ്പുതുടങ്ങി
പാലക്കാടിന്റെ കിഴക്കേയറ്റത്ത് വടകരപ്പതിയിലെ ചെണ്ടുമല്ലിത്തോട്ടങ്ങളില്‍ ഇത് വിളവെടുപ്പുകാലം. കര്‍ഷക അധ്വാനത്തില്‍ വിരിഞ്ഞ ടണ്‍ കണക്കിന് പൂവാണ് അത്തം പിറന്നതോടെ വിപണിയിലേക്കെത്തുന്നത്.
ഓണപ്പൂക്കളങ്ങള്‍ക്ക് അഴകും കാഴ്ചയുമേകാനൊരുങ്ങി ചെണ്ടുമല്ലിച്ചെടികള്‍. മണ്ണില്‍ വേരുപിടിച്ചവയൊക്കെ നോക്കെത്താദൂരത്തോളം പൂവിട്ടു നില്‍ക്കുന്നു.
വടകരപ്പതിയിലെ മണല്‍ക്കാട് തൊടി വീട്ടില്‍ സിറില്‍ കുമാര്‍ ഒരേക്കര്‍ സ്ഥലത്തായി ആറായിരം ചെടികളാണ് നട്ടത്. ബെംഗളുരുവില്‍ നിന്നെത്തിച്ച അത്യുല്‍പാദനശേഷിയുളള തൈകള്‍ക്ക് ഒന്നരമാസത്തെ പരിചരണം. വളം വെളളവുമൊക്കെ കുറഞ്ഞതോതില്‍ നല്‍കിയിട്ടും ഒരു ചെടിയില്‍ നിന്ന് പത്തിലേറെ പൂക്കള്‍ ലഭിക്കുന്നു. ഇതളുകളുടെ വലുപ്പവും നിറവുമൊക്കെയാണ് ആകര്‍ഷണം.
മികച്ച വിലയും സ്ഥിരമായ വിപണിയും കിട്ടാത്തതാണ് വെല്ലുവിളി. കോയമ്പത്തൂരാണ് പാലക്കാട്ടെ കര്‍ഷകര്‍ക്കും ആശ്രയം. ഒരു കിലോ പൂവിന് അറുപതു മുതല്‍ നൂറു രൂപ വരെയാണ് മൊത്തവില. ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവെടുത്താലും ശരാശരി അറുപതുകിലോ കിട്ടും. നവംബര്‍ അവസാനം വരെയാണ് വിളവെടുക്കാനാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha