ശതാവരി കൃഷി
ഇന്ത്യയില്‍ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ശതാവരി.കിഴങ്ങ് വര്‍ഗത്തില്‍പ്പെട്ട ശതാവരിയുടെ അര്‍ത്ഥം നൂറ് വേരുള്ള ചെടിയെന്നാണ്. ശതാവരിയുടെ ഇലകള്‍ രൂപാന്തരപ്പെട്ട് ശല്‍ക്കങ്ങളോ വളഞ്ഞു കൂര്‍ത്ത മുള്ളുകളോ ഉണ്ടാകുന്നു.
മരങ്ങളിലും ചെടികളിലും മുള്ളുപയോഗിച്ച് പടര്‍ന്ന് കയറിയാണ് ശതാവരി വളരുന്നത്. മഞ്ഞപൂക്കളും ചുവന്ന കായ്കളും ഉണ്ടാകുന്നതിനാല്‍ ശതാവരി ഉദ്യാനത്തിന് യോജിച്ച ചെടിയാണ്. നല്ല വളക്കൂറും ഈര്‍പ്പവുമുള്ള മണല്‍ മണ്ണാണ് ഇതിന്റെ കൃഷിക്ക് കൂടുതല്‍ അനുയോജ്യം.
ശതാവരിയുടെ വിത്ത് മുളപ്പിച്ചാണ് കൃഷിക്കാവശ്യമായ തൈകള്‍ പ്രധാനമായും ഉണ്ടാക്കുന്നത്. എന്നാല്‍ കിഴങ്ങ് മുളപ്പിച്ചും തൈകള്‍ ഉണ്ടാക്കാം. ജൂണ്‍ജൂലായ് മാസങ്ങളില്‍ നടുവാന്‍ യോജിച്ച ശതാവരി തൈകള്‍ നഴ്‌സറിയില്‍ വളര്‍ത്തിയ ശേഷം പറിച്ച് നടുന്നതാണ് നല്ലത്.
ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുളള കാലയളവിലാണ് ശതാവരി പുഷ്പിച്ചുകാണാറുളളത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ കായ്കള്‍ വിളഞ്ഞുപാകമാകുന്നു.വിളഞ്ഞുപഴുത്ത് കായ്കള്‍ ശേഖരിച്ച് നന്നായി കഴുകി വിത്തുനു പുറത്തു കാണപ്പെടുന്ന പള്‍പ്പു നീക്കം ചെയ്ത ശേഷം ഒരു ദിവസം വെയിലില്‍ ഉണക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഈ വിത്തുകള്‍ തവാരണകളില്‍ പാകാം.
നന്നായി സ്ഥലം കിളച്ചൊരുക്കി കല്ലും കട്ടയും നീക്കം ചെയ്ത ശേഷം സെന്റിന് 200 കിലോ ചാണകപ്പൊടിയും അല്‍പം മണലും ചേര്‍ത്ത് ഇളക്കിയതിനു ശേഷം മൂന്നു മീററര്‍ നീളം അര മീററര്‍ വീതി 13 സെന്റിമീററര്‍ ഉയരം എന്ന കണക്കില്‍ വാരങ്ങളെടുക്കുക.
ഈ വാരങ്ങളുടെ മുകള്‍ഭാഗം നിരപ്പാക്കിയ ശേഷം ആറു മണിക്കൂര്‍ നേരം വെളളത്തില്‍ കുതിര്‍ത്തുവച്ച ശതാവരിക്കിഴങ്ങുകളോ വിത്തുകളോ 10 സെന്റിമീററര്‍ അകലത്തില്‍ വാരങ്ങള്‍ക്കു മുകളില്‍ വിതറികൊടുക്കുക. ഈ വിത്തുകള്‍ മുകളില്‍ രണ്ടു സെന്റി മീററര്‍ കനത്തില്‍ മണ്ണും മണലും ചാണകപ്പൊടിയും ചേര്‍ത്ത് മിശ്രിതം വിരിക്കുക.
അതിനു മുകളില്‍ പഴകിയ വൈക്കോലോ, പച്ചിലകളോ നിരത്തി നനച്ചുകൊടുക്കുമ്പോള്‍ 15 മുതല്‍ 20 ദിവസം കൊണ്ട് തൈകള്‍ മുളച്ചു വളര്‍ന്നു തുടങ്ങും. തൈകള്‍ക്ക് 56 സെന്റിമീററര്‍ ഉയരം ആവുന്ന മുറയ്ക്ക് തവാരണകളില്‍ നിന്നും പറിച്ചെടുത്ത് പോളീബാഗുകളില്‍ നടാവുന്നതാണ്.നന്നായി കിളച്ചൊരുക്കിയ മണ്ണില്‍ ഒരു മീററര്‍ അകലത്തില്‍ ഒരടി സമചതുരത്തിലും ആഴത്തിലുമുളള കുഴികളെടുത്ത് അതില്‍ ഓരോന്നിലും ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കിയതിന് ശേഷം കുഴികളുടെ അരികുകള്‍ ഇടിച്ചുമൂടി കുഴികള്‍ മുകള്‍ഭാഗം അല്പം ഉയരത്തിലാക്കുക.
ഓരോ കുഴിയിലും ഓരോ തൈ വീതം നടുക. തൈകള്‍ നടുന്നതിന് മെയ് ജൂണ്‍ മാസങ്ങളാണ് ഏററവും പറ്റിയത്. തൈകള്‍ നട്ടതിനു ശേഷം ക്രമമായ കളയെടുക്കല്‍, വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ജൈവവളപ്രയോഗം എന്നിവ ആവശ്യമായിവരും.
ശതാവരിയുടെ വളളികള്‍ പടര്‍ന്നുകയറുന്ന മുറയ്ക്ക് കമ്പുകള്‍ കുത്തികൊടുത്ത് ചെടി അതില്‍ പടര്‍ത്തുക. നാലു കമ്പുകള്‍ക്ക് ഒന്ന് എന്ന തോതില്‍ കമ്പുകളുടെ അഗ്രം കൂട്ടിക്കെട്ടി ആ കെട്ടുകള്‍ തമ്മില്‍ കയര്‍ വലിച്ചുകെട്ടി ബന്ധിക്കുക. അപ്പോള്‍ ചെടികള്‍ കയറുകളില്‍ കൂടി പടര്‍ന്നു വളര്‍ന്നുകൊളളും. വേനല്‍ക്കാലത്ത് ജനസേചന സൗകര്യമുണ്ടെങ്കില്‍ നനച്ചുകൊടുക്കുക.രണ്ടാം വര്‍ഷാവസാനത്തോടെ ചെടികള്‍ വെട്ടിനീക്കി കൂനകള്‍ കിളച്ച് കിഴങ്ങുകള്‍ ശേഖരിക്കാം.
https://www.facebook.com/Malayalivartha