ഔഷധസസ്യമായ നീലക്കൊടുവേലി
നീലഗിരി കുന്നിന്‍മേലേ പൂത്തുനില്‍ക്കുന്ന നീല കൊടുവേലിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? അദ്ഭുതശക്തിയുള്ള ഔഷധ സസ്യമാണിത്.നീലക്കൊടുവേലിയെന്ന ചെടിയെപ്പറ്റി ധാരാളം കഥകളുണ്ട്. നീലക്കൊടുവേലി എന്ന പൂച്ചെടിക്ക് ഇരുമ്പ് സ്വര്‍ണമാക്കാന്‍ കഴിവുണ്ടെന്നാണു വിശ്വാസം. കേരളത്തില്‍ കണ്ടുവരുന്ന കൊടുവേലി രണ്ടു തരത്തിലുള്ളവയാണ്. വെള്ളപ്പൂവുണ്ടാകുന്നതും ചുവന്ന പൂവുണ്ടാകുന്നതും.
നീലക്കൊടുവേലിയെക്കുറിച്ച് പ്രചരിക്കുന്ന ചില കാര്യങ്ങള്‍:
നീലക്കൊടുവേലിയൊരു മിത്ത് ആണ്, 'യതി' പോലെ.
ചെമ്പോത്തിന്റെ കൂട് നീലക്കൊടുവേലി എന്ന അപൂര്‍വമായി മാത്രം കാണപ്പെടുന്ന ചെടി കൊണ്ടാണു വയ്ക്കുകയത്രേ. നീലക്കൊടുവേലി ഒഴുകുന്ന വെള്ളത്തിലിട്ടാല്‍ ഒഴുക്കിനെതിരെ നീങ്ങുമെന്നും വിശ്വാസമുണ്ട്. വന്‍വിലപിടിപ്പുള്ള ഔഷധച്ചെടിയാണു നീല കൊടുവേലിയെന്നും അതുകൊണ്ട് ആരെങ്കിലും ചെമ്പോത്തിന്റെ കൂട് കണ്ടെത്തിയാല്‍ ആള്‍ വലിയ ധനികനാകുമെന്നും വിശ്വാസം നിലവിലുണ്ടായിരുന്നു.
ഇതുപോലെയാണു വെള്ളക്കൊടുവേലിയും. നീലക്കൊടുവേലി വീട്ടിലുണ്ടായിരുന്നാല്‍ എന്നും ഐശ്വര്യമുണ്ടാകുമെന്നാണു വിശ്വാസം. ഇതില്‍ എന്നും നീല പൂക്കള്‍ കാണും. പൂവു ചവച്ചാല്‍ വായില്‍ പൊള്ളലുണ്ടാകുമെന്നും പറയുന്നു.
ചെമ്പോത്തിന്റെ കൂട് എടുത്ത് ഒഴുക്കുവെള്ളത്തില്‍ ഇടുക, അപ്പോള്‍ ഒഴുക്കിനെതിരെ നീന്തി പോകുന്നതു കൊടുവേലി!
നീലയെന്ന പേര് പൂവിന്റെ നിറം നോക്കിയല്ലെന്നും ഇലയിലും തണ്ടിലും കാണുന്ന നീലരാശി കണ്ടിട്ടാണെന്നും പറയുന്നു. ചുവന്ന പൂവുള്ള കൊടുവേലിയെയും നീലക്കൊടുവേലി എന്നു പറയാറുണ്ട്.
കൊടുവേലി മലമ്പ്രദേശങ്ങളില്‍ മാത്രമേ കാണപ്പെടുകയുള്ളൂ. ഹനുമാന്‍ മൃതസജ്ഞീവനി എടുക്കാന്‍ പോയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഔഷധമാണു നീലക്കൊടുവേലി എന്നും പറയപ്പെടുന്നു.
https://www.facebook.com/Malayalivartha