മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മൂന്നാറില്‍ പിസ്ത വിളഞ്ഞു
ഡ്രൈ ഫൂട്ട് വിഭാഗത്തിലുള്ള പിസ്ത കേരളത്തില്‍ വിളഞ്ഞു. മൂന്നാറിനടുത്ത്. മാട്ടുപ്പെട്ടി കൊരണ്ടക്കാട് കാര്‍മ്മലഗിരി ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് പിസ്ത ഉണ്ടായിരിക്കുന്നത്. ഔഷധസസ്യങ്ങള്‍ ശേഖരിക്കുന്നതിനായി നടത്തിയ യാത്രയില്‍തൃശ്ശൂരില്‍ നിന്നുമാണ് പിസ്തയുടെ തൈ ഉടമ ജോയി വര്‍ഗീസീന് ലഭിച്ചത്.
വരണ്ട കാലാവസ്തയ്ക്കായി മഴമറയുണ്ടാക്കിയാണ് ചെടി വളര്‍ത്തിയത്. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പിസ്ത വിളഞ്ഞത്. പിസ്ത കൂടാതെ അഞ്ഞൂറിലധികം ഔഷധ സസ്യങ്ങളും നിരവധി പഴവര്‍ഗ്ഗങ്ങളും ഗാര്‍ഡനില്‍ ഉണ്ട്. വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് അടക്കമുള്ള വരണ്ട പ്രദേശങ്ങളിലാണ് പിസ്ത കാണാറുള്ളത്.
https://www.facebook.com/Malayalivartha