നീല അമരി
നീല അമരി തലമുടി വളരാനായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ്. ഇവയ്ക്ക് വിഷാംശത്തെ ഇല്ലായ്മ ചെയ്യാനുള്ള കഴിവുള്ളതിനാല്‍ വിഷബാധയ്‌ക്കെതിരെ ഈ ഔഷധം ഉപയോഗിക്കുന്നു. ഈ ചെടിയുടെ ഇലകള്‍ ഒരു പ്രധാന ഔഷധവും നീലിഭൃംഗാദിയുടെ ഉത്പാദനത്തിലെ ഒരു പ്രധാന അവശ്യവസ്തുവുമാണ്.
നിലമൊരുക്കല്‍
നിലം നന്നായി 23 തവണ ഉഴുത് നല്ല പരുവത്തിലാക്കണം.
വിത്തും വിതയ്ക്കലും
വിത്ത് തീരെ ചെറുതും, കനം കുറഞ്ഞതുമാണ്. ഒരു ഹെക്ടര്‍ സ്ഥലത്തേയ്ക്ക് 3 കിലോഗ്രാം വിത്ത് ആവശ്യമാണ്. വിത്തിന് നല്ല കട്ടിയുള്ള ആവരണമുള്ളതിനാല്‍ നടുന്നതിനു മുന്‍പ് വിത്ത് മണലുമായി കൂട്ടിക്കലര്‍ത്തി മൃദുവായി ഉരയ്ക്കണം. ഇങ്ങനെ ചെയ്ത് കട്ടിയുള്ള ആവരണത്തെ പൊട്ടിക്കാവുന്നതാണ്. അല്ലെങ്കില്‍ വിത്തിനെ തിളയ്ക്കുന്ന വെള്ളത്തില്‍ ഒരു നിമിഷം മുക്കി എടുക്കുന്നതാണ് മറ്റൊരു രീതി. ഈ പ്രക്രിയയ്ക്കുശേഷം വിത്ത് വിതയ്ക്കാം. ഇങ്ങനെ വിതയ്ക്കുന്ന വിത്ത് അതിന്റെ അളവിന്റെ 2-3ഇരട്ടിമണലുമായി കൂട്ടി കലര്‍ത്തണം. ഒരേ രീതിയില്‍ വിത്തുകള്‍ തടത്തില്‍ പതിക്കാനിതു സഹായിക്കും. ഈ വിത്ത് ഒരാഴ്ചയ്ക്കുള്ളില്‍ മുളയ്ക്കും.
സെപ്തംബര്‍-ഒക്ടോബര്‍ മാസമാണ് നടീലിന് ഏറ്റവും ഉത്തമമായുള്ളത്.
മറ്റ് പരിചരണ മാര്‍ഗ്ഗങ്ങള്‍
2 പ്രാവശ്യം (മൂന്നാമത്തെ ആഴ്ചയിലും, 6ആഴ്ചയിലും കളകള്‍ നീക്കണം.
വിളവെടുപ്പ്
വിത്ത് വിതച്ച് 23 മാസമാവുമ്പോള്‍ ചെടി പുഷ്പിക്കും. ഈ അവസരത്തില്‍ ചെടികള്‍ തറനിരപ്പില്‍ നിന്ന് 10 സെന്റിമീറ്റര്‍ ഉയരത്തില്‍ മുറിച്ചെടുക്കണം. ചെടി മുറിച്ചെടുത്ത ശേഷം ജലസേചനം നല്‍കണം. പിന്നിട് 1.5 2മാസത്തെ ഇടവേളകളില്‍ ഇത്തരത്തില്‍ വിളവെടുക്കാം. വളര്‍ച്ചയ്ക്കനുസരിച്ച് ഒരു വര്‍ഷം 4 5 പ്രാവശ്യം വിളവെടുപ്പ് നടത്താവുന്നതാണ്.
വിത്ത് ശേഖരിക്കല്‍
വിളവെടുക്കുമ്പോള്‍ കുറച്ച് ചെടികള്‍ വിത്ത് ശേഖരിക്കാനായി മാറ്റി നിര്‍ത്തണം. വിളഞ്ഞ കായ്കള്‍ രാവിലെ ശേഖരിച്ച് ഉണക്കിയെടുക്കണം. കായ്കള്‍ പൊട്ടി വിത്ത് നശിച്ചു പോകാതിരിക്കാന്‍ ഇത് സഹായിയ്ക്കും.
കീടങ്ങള്‍
സൈലിഡ് (അരിറ്റെയിന പക്ടിപെന്നിസ് ) എന്ന കീടം ചെടിയുടെ മുകളിലത്തെ തണ്ടുകളെ ആക്രമിക്കുകയും അതു കാരണം ചെടിയുടെ അഗ്രഭാഗം വളഞ്ഞ് ചെടിയുടെ ഇലകളും തണ്ടും വളഞ്ഞ് തൂങ്ങുന്നു. ക്രമേണ ചെടി വാടി നശിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha