പഴം-പച്ചക്കറികള്‍ കേടു കൂടാതെ സൂക്ഷിക്കാന്‍ ഇനി വൈദ്യുതി വേണ്ട
പഴം-പച്ചക്കറികള്‍ വളരെ കുറഞ്ഞ ചെലവില്‍ കേടു കൂടാതെ സൂക്ഷിക്കാനായി ഇന്ത്യന്‍ ഗവേഷണസ്ഥാപനം (ഐ.എ.ആര്‍.ഐ) തയ്യാറാക്കിയ സംഭരണ ഉപകരണമാണ് പൂസ സീറോ എനര്‍ജി കൂള്‍ ചേംബര്‍ . പ്രാദേശികമായി ലഭ്യമാകുന്ന ഇഷ്‌ടിക, മണല്‍, മുള, വൈക്കോല്‍, പുല്ല്, ചാക്ക് തുടങ്ങി ഏത് ഉപയോഗിച്ചും ചേംബര്‍ ഉണ്ടാക്കാം. ഒരു ജലസ്രോതസ്സ് അത്യാവശ്യമാണ്.
പുറത്തെ ചൂടിനേക്കാള്‍ 10-15 ഡിഗ്രി തണുപ്പ് അറയ്‌ക്കുള്ളില്‍ നിലനിര്‍ത്താനും 90 ശതമാനം ആപേക്ഷിക ആര്‍ദ്രത സൂക്ഷിക്കാനും സാധിക്കും. ഉഷ്‌ണകാലത്ത് വളരെ ഉപയോഗപ്രദമാണ്. ഉരുളക്കിഴങ്ങ്, തക്കാളി, സപ്പോട്ട, നാരങ്ങ, മാമ്പഴം, വാഴപ്പഴം, മുന്തിരി , പച്ചക്കറികള്‍, തൈര്, പാല്‍, പാകം ചെയ്‌ത ആഹാരസാധനങ്ങള്‍ എന്നിവയെല്ലാം കേടുകൂടാതെ സൂക്ഷിക്കാം. വൈദ്യുതിയുടെ ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് , പൂസ കാമ്പസ്, ഡല്‍ഹി, പിന്‍- 110012.
ഫോണ്‍ +911125843375, +911125846420, +911125842367.
https://www.facebook.com/Malayalivartha