ചില മധുരക്കിഴങ്ങനങ്ങള്‍ കൃഷി ചെയ്‌തു നോക്കാം
മധുരക്കിഴങ്ങ് നമ്മുടെ മലയാളനാട്ടില്‍ ധാരാളം സ്ഥലങ്ങളില്‍ കൃഷി ചെയ്യാറുണ്ട്. മലയാളനാട് മധുരക്കിഴങ്ങിന്റെ കൃഷിയില്‍ ഏറെ മുന്നിലായിരുന്നു. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം, കോട്ടായി ഭാഗങ്ങളിലും തൃശൂര്‍ ജില്ലയിലെ ചില ഭാഗങ്ങളിലും നെല്‍പ്പാടങ്ങളില്‍ മധുരക്കിഴങ്ങ് നടാറുണ്ട് . ഈ കൃഷി ചെയ്യുന്നത് മഴയെ ആശ്രയിച്ചാണ്. ജൂണ്‍-ജൂലായില്‍ മധുരവള്ളി നടാം. നന നല്‍കി, ഒക്‌ടോബര്‍-നവംബര്‍, ജനുവരി-ഫിബ്രവരിയില്‍ മധുരക്കിഴങ്ങ് നടാം. ചില മികച്ച മധുരക്കിഴങ്ങിനങ്ങളാണ്
ശ്രീനന്ദിനി നമ്മുടെ നാട്ടില്‍ വിളവെടുക്കാന്‍ പറ്റിയതാണ്. 100 മുതല്‍ 105 ദിവസം വരെയാണ് വിള ദൈര്‍ഘ്യം. ശരാശരി 20-25 ടണ്‍ വരെ ഒരു ഹെക്‌ടറില്‍ നിന്ന് വിളവെടുക്കാം.
ശ്രീവര്‍ധിനി കേരളത്തില്‍ കൃഷി ചെയ്യാന്‍ പറ്റിയ ഇനമാണിത്. നല്ല പാചകഗുണവും കൂടുതല്‍ വിളവും ലഭിക്കും.
വര്‍ഷ ഈയിനം മഹാരാഷ്‌ട്രയിലാണ് കൂടുതല്‍ പ്രചാരം
എച്ച്-41 ഈ ഇനത്തിന് 120 ദിവസമാണ് വിളദൈരഘ്യം . പാചകഗുണമുള്ളതും രുചിയേറിയതുമാണ് 20-25 ടണ്‍ വരെ ഒരു ഹെക്‌ടറില്‍ നിന്ന് ലഭിക്കും.
എച്ച്-42 ഇതും 120 ദിവസം വിളവെടുപ്പിനുവേണം. നല്ല മധുരമുള്ളതും നാരില്ലാത്തതും രുചിയേറിയതുമാണ് . 22 മുതല്‍ 25 ടണ്‍ വരെ ഒരു ഹെക്‌ടറില്‍ നിന്ന് ലഭിക്കും.
ഇതു കൂടാതെ ശ്രീവരുണ്‍, ശ്രീകനക,ശ്രീ അരുണ്‍, ശ്രീ ഭദ്ര തുടങ്ങിയ ഇനങ്ങളും നല്ല വിളവ് ലഭിക്കുന്നതാണ് .
https://www.facebook.com/Malayalivartha