കേരളത്തിലെ പഴത്തോട്ടത്തില്‍ പുതിയ അതിഥി : ഫല്‍സ
കേരളത്തിലെ പഴത്തോട്ടത്തില്‍ പുതിയ ഒരു വിരുന്നുകാരി കൂടി എത്തി. അതാണ് ഫല്‍സ. പാകിസ്‌താനില്‍ നിന്നാണ് വരവ് . ധാരാളം ചെറിയ ശാഖകളോടു കൂടിയ ചെറുസസ്യമാണ്. ദീര്‍ഘവൃത്താകാരമായ ചെറിയ ഇലകള്‍, കടുപ്പം കുറഞ്ഞ തടി എന്നിവയാണ് പ്രത്യേകതകള്‍ .
ഈ കൃഷി ഉഷ്‌ണ-മീതോഷ്‌ണ കാലാവസ്ഥകള്‍ക്ക് അനുയോജ്യം തന്നെ. വേനല്‍ക്കാലത്താണ് പൂക്കാലം. ശാഖാഗ്രങ്ങളില്‍ ചെറു മഞ്ഞപ്പൂക്കള്‍ വിടരുകയും അത് കൊഴിഞ്ഞു പോയതിനുശേഷം നെല്ലിക്കാവലിപ്പമുള്ള പച്ചക്കായ്‌കള്‍ ഫല്‍സ ചെടിയില്‍ നിറച്ച് കാണാം. രണ്ടു മാസം കഴിയുമ്പോള്‍ ഇത് പാകമായി ചുവപ്പു നിറവും പഴുക്കുമ്പോള്‍ ചുവപ്പു കലര്‍ന്ന കറുപ്പു നിറവുമായി മാറും.
ഭക്ഷ്യയോഗ്യമായ ഈ പഴങ്ങള്‍ക്ക് മധുരവും ചെറിയ പുളിപ്പു കാണും.ഈ ഫല്‍സ പഴങ്ങള്‍ ഭക്ഷ്യപാനീയങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
ചെറിയവിത്തുകള്‍ പാകി മുളപ്പിച്ച് തൈകള്‍ നട്ട് വളര്‍ത്താം. പതിവെച്ച തൈകളും ഉപയോഗപ്രദമാണ്. വെള്ളക്കെട്ടില്ലാത്ത് സ്ഥലത്ത് ചെറിയ ചെറിയ കുഴികളെടുത്ത് ജൈവവളവും ചേര്‍ത്ത് നടാം.
https://www.facebook.com/Malayalivartha