കോവല്‍ കൃഷി ചെയ്യാം
കോവല്‍ ഒരു ദീര്‍ഘകാല വിളയാണ്. കോവലിന്റെ ജന്മദേശം ഇന്ത്യയാണ്. ഇതിന്റെ കൃഷിരീതി വളരെ ലളിതമാണ്. ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ് കോവല്‍. കീടങ്ങളുടെ ആക്ക്രമണം വളരെ കുറവാണ്. കൂടാതെ കോവലില്‍ നിന്ന് ദീര്‍ഘ കാലത്തേക്ക് വിളവെടുക്കാം. കോവല്‍ കയ്പ്പുള്ളവയും,കയ്പ്പില്ലത്തവയും എനിങ്ങനെ എന്നിങ്ങനെ 2 വിധത്തിലുണ്ട്.പ്രോട്ടീന്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പന്നമാണ് കോവയ്ക്ക.
ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. വള്ളി മുറിച്ചു നട്ടാണ് കോവല്‍ കൃഷി ചെയ്യുന്നത്. തുടര്‍ച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ് വള്ളികളില്‍ നിന്നാണ് വള്ളി ശേഖരിക്കേണ്ടത്. നാലു മുട്ടുകള്‍ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്. കവറില്‍ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം. ഉണങ്ങിയ കാലിവളം, തരിമണല്‍, മേല്‍മണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തിന്‍ കവറിന്റെ മുക്കാല്‍ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുള്‍ മണ്ണില്‍ പുതയാന്‍ പാകത്തില്‍ വള്ളികള്‍ നടുക. ഇവ തണലില്‍ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളില്‍ തൈകള്‍ മാറ്റി നടാം. പോളിത്തിന്‍ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റര്‍ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്.ഇലയുടെ നിറമുള്ള ഇലത്തീനിപുഴുക്കള്‍, കായീച്ചകള്‍ എന്നിവയാണു കോവലിനെ ആക്രമിക്കുന്ന കീടങ്ങള്‍. പുഴുക്കളെ പെറുക്കിയെടുത്തു നശിപ്പിക്കാം. കായീച്ചകളെ നശിപ്പിക്കാന്‍ തുളസിക്കെണി ജൈവ കീടനാശിനി പ്രയോഗിക്കാം
തുളസിക്കെണി കൃഷിയില്‍ കീടങ്ങളുടെ ആക്രമണം തടയാനുപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണു്.ഇതു് തയ്യാറാക്കാന്‍ വേണ്ടി ഒരു കൈപിടി നിറയെ എന്ന കണക്കില്‍ തുളസിയില അരച്ച് ചിരട്ടക്കുള്ളില്‍ ഇടുക. അരച്ചെടുത്ത തുളസിയിലകള്‍ ഉണങ്ങിപ്പോകാതിരിക്കാന്‍ കുറച്ചുവെള്ളം ചേര്‍ക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ചേര്‍ക്കുക. പിന്നീട് ഒരു നുള്ള് കാര്‍ബോഫുറാന്‍ തരി ചാറില്‍ ഇട്ട് ഇളക്കുക.കാര്‍ബോഫുറാന്‍ തരിമൂലം വിഷലിപ്തമായ ഇതിലെ ചാറ് കുടിച്ച് കീടങ്ങള്‍ നശിക്കും.കായീച്ചശല്യവും ,ഗാളീച്ച ശല്യവും കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ് തുളസിക്കെണി.
https://www.facebook.com/Malayalivartha