റംബുട്ടാന് കൃഷി
കേരളത്തില്‍ വളരെയേറെ പ്രചാരം നേടിയ ഫലവര്‍ഗച്ചെടിയാണ് റംബുട്ടാന്. മലയാളത്തില്‍ മുള്ളന്‍പഴം എന്ന പേരിലും ഇതറിയപ്പെടുന്നു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ കായ്ഫലം തരും. തോടിനുള്ളിലെ ദശയാണ് ഭക്ഷ്യയോഗ്യമായ ഭാഗം. മലേഷ്യയാണ് റംബുട്ടാന്റെ ജന്മദേശം.
കായ്കള്‍ ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ എന്നിങ്ങനെ രണ്ടിനങ്ങളുണ്ട്. തണ്ടിന്റെ അറ്റത്തു കുലകളായി കായ്കള്‍ ഉണ്ടാകുന്നു. കായ്ക്ക് മുഴുത്ത നെല്ലിക്കയോളം വലുപ്പം വരും. കായ്കള്‍ക്കുള്ളില്‍ ഒരു വിത്തുണ്ടാകും. എങ്കിലും ഗ്രാഫ്റ്റു ചെയ്തെടുത്ത തൈകളാണു നടുക. കാരണം ആണ് പെണ് മരങ്ങള്‍ റംബുട്ടാന്റെ പ്രത്യേകതയാണ്. വിത്തു മുളപ്പിച്ചെടുക്കുന്ന തൈകള്‍ കായ്ക്കുന്ന പെണ്‍മരമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഗ്രാഫ്റ്റുതൈകള്‍ തന്നെയാണു നടാനെടുക്കേണ്ടത്. ഇതിനായി കുരുവിട്ടു മുളപ്പിച്ച തൈകള്‍ക്ക് ഒരു വര്‍ഷം വളര്‍ച്ചയാകുമ്പോള്‍ വശം ചേര്‍ത്തൊട്ടിക്കല്‍ നടത്താം.
അനേകം ശിഖരങ്ങളോടെ പടര്‍ന്നു വളരുന്ന ഒരു ചെടിയാണിത്. രണ്ടു രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ വളരും. തൈ നടേണ്ടത് 7 മീറ്റര്‍ അകലം നല്കി 50ഃ50ഃ50 സെ.മീ. വലുപ്പത്തില്‍ കുഴികളെടുത്താകണം. ഗ്രാഫ്റ്റുതൈകള്‍ മൂന്നോ നാലോ വര്‍ഷംകൊണ്ട് കായ്ച്ചു തുടങ്ങും. റംബുട്ടാന്റെ തൈകള്‍ പ്രമുഖ നഴ്സറികളില്‍ നിന്നും വാങ്ങുക.
https://www.facebook.com/Malayalivartha