പച്ചക്കറികള്‍ വിഷമുക്തമാക്കാം
വിപണിയില്‍ നിന്ന് ലഭ്യമാകുന്ന പഴവര്‍ഗ്ഗങ്ങളിലും പച്ചക്കറികളിലും കീടനാശിനികള്‍ അടങ്ങിയിരിക്കാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ട് അല്‍പം കരുതലെടുത്താല്‍ ആരോഗ്യം സംരക്ഷിക്കാം.പച്ചക്കറികളും പഴവര്‍ഗങ്ങളും മഞ്ഞള്‍, ഉപ്പ് എന്നിവ കലര്‍ത്തിയ വെള്ളത്തില്‍ ഏതാനും മിനിട്ട് മുക്കിയ ശേഷം കഴുകി ഉപയോഗിയ്ക്കുക.
ചൂടുവെള്ളത്തില്‍ കഴുകിയെടുക്കുന്നതും നല്ലതാണ്. വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ പച്ചക്കറികള്‍ ഇട്ടു വച്ചു കഴുകിയെടുക്കുക. തൊലി കളയാവുന്നവ ഇതു കളഞ്ഞുപയോഗിയ്ക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ, ഒരു കപ്പു വെള്ളം എന്നിവ കലര്‍ത്തി ഇതില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴുകിയെടുക്കാം.
നല്ലപോലെ കഴുകി മാത്രം പച്ചക്കറികളും പഴങ്ങളും ഉപയോഗിയ്ക്കുക. സാധാരണ വെള്ളത്തില്‍ കഴുകുന്നതു തന്നെ ഇവയിലെ 75 ശതമാനത്തോളം വിഷാംശം അകറ്റുമെന്നാണു പറയുന്നത്.
https://www.facebook.com/Malayalivartha