കൗതുകമുണര്‍ത്തും ഡ്രാഗണ്‍ഫ്രൂട്ട്
ഡ്രാഗണ്‍ ഫ്രൂട്ട് പേരില്‍തന്നെ കൗതുകമുണര്‍ത്തുന്ന ഈ പഴം വിളയുന്നത് കള്ളിച്ചെടിയുടെ വര്‍ഗത്തിലുള്ള വള്ളികളിലാണ്. മരങ്ങളിലും മറ്റും ചെറുവേരുകള്‍ പറ്റിപ്പിടിച്ച് ശാഖകളോടെ വളരുന്ന സ്വഭാവമുള്ള ഇവയില്‍ ഇലകള്‍ കാണാറില്ല. വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ ഉഷ്ണമേഖലാ രാജ്യങ്ങളില്‍ കൃഷി ചെയ്യപ്പെടുന്ന ഡ്രാഗണ്‍ ഫ്രൂട്ട് കേരളത്തിലെത്തിയിട്ട് അധിക നാളായിട്ടില്ല. ഇവയുടെ വള്ളിത്തലപ്പുകളില്‍ വിരിയുന്ന ഇളം മഞ്ഞനിറത്തിലുള്ള പൂക്കള്‍ മനോഹരങ്ങളാണ്.
മുട്ടയുടെ ആകൃതിയും പുറത്ത് ശല്‍ക്കങ്ങള്‍ പോലെയുമുള്ള പഴങ്ങള്‍ ഒരു മാസംകൊണ്ട് പാകമാകും. ഇളംറോസ് നിറമുള്ള പഴങ്ങള്‍ മുറിച്ച് ഉള്ളിലെ മാധുര്യമുള്ള ഇളംകാമ്പ് കഴിക്കാം. വിറ്റാമിന്‍ -സി, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമായ ഡ്രാഗണ്‍ ഫ്രൂട്ട് ദഹനപ്രക്രിയയെ സഹായിക്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വള്ളിത്തലപ്പുകളും വിത്തു മുളച്ചുണ്ടാകുന്ന തൈകളും നടീല്‍ വസ്തുവായി ഉപയോഗിക്കാം.
വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം കൃഷിക്ക് യോഗ്യമാണ്. വള്ളികള്‍ക്ക് പറ്റിപ്പിടിച്ച് കയറാന്‍ സൗകര്യമൊരുക്കണം. വര്‍ഷത്തില്‍ പലതവണ കായ്ഫലം തരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് അലങ്കാരത്തിനായും വളര്‍ത്താം.
https://www.facebook.com/Malayalivartha