മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള വെള്ളക്കൂവ
കേരളത്തിലെ ഏതു മണ്ണിലും വളരുന്നതാണ് വെള്ളക്കൂവ. കൃഷി ചെയ്ത് ഏഴു മാസത്തിനകം വിളവെടുപ്പു നടത്താം. വളപ്രയോഗമോ ജലസേചനമോ വേണ്ടെന്നുള്ളതാണ് ഏറെ പ്രത്യേകത. മുലപ്പാലിനു തുല്യം ഗുണമേന്മയുള്ള ഭക്ഷണവും ഔഷധവുമാണ് കൂവ. ശരീരത്തെ തണുപ്പിക്കാന്‍ അത്യപൂര്‍വ ശക്തി. കരീബിയക്കാരുടെ ഭാഷയില്‍ ആരു ആരു (മൃൗമൃൗ ാലമഹ ീള ാലമഹ)െ ഭക്ഷണങ്ങളുടെ ഭക്ഷണം എന്നാണ് കൂവ അറിയപ്പെടുന്നത്. ഇതില്‍ നിന്നാണ് കൂവയ്ക്ക് ആരോറൂട്ട് എന്നപേരുണ്ടായതെന്ന് ഒരഭിപ്രായമുണ്ട്.
കൃഷിരീതി
കൂവയുടെ കിഴങ്ങെടുത്തതിനു ശേഷമുള്ള ചുവടാണ് നടാനായുപയോഗിക്കുന്നത്. കൂവ പറിച്ചശേഷം ഈ ചുവട് വാരങ്ങള്‍ക്കു മധ്യേയുള്ള കുഴിയില്‍ ഇട്ട് പുറത്തു മണ്ണിടും. ജൂണ്‍, ജൂലൈ മാസങ്ങളാണ് കൂവ നടാന്‍ ഉത്തമം. ജനുവരി, ഫെബ്രുവരി മാസത്തില്‍ വിളവെടുക്കാം. വിളവെടുത്ത ഉടന്‍ തന്നെ വാരങ്ങള്‍ക്കു നടുവില്‍ കുവയുടെ ചുവട് മണ്ണു മൂടിയിടും. ഇത് മേയില്‍ മഴലഭിക്കുന്നതോടെ കിളിര്‍ത്തു തൈകളാകും. ഈ സമയം രണ്ടടി ഉയരത്തില്‍ കോരിയ വാരങ്ങളിലേക്ക് കൂവ പറിച്ചു നടാം.ഒരടി അകലത്തിലാണ് തൈകള്‍ നടേണ്ടത്. അടിവളമായി കോഴിവളം, ചാരം എന്നിവ നല്‍കാം. വളമൊന്നും നല്‍കിയില്ലെങ്കിലും കൂവ നല്ല വിളവു നല്‍കും.
നല്ല വേനലിലും ജലസേചനമില്ലാതെ പിടിച്ചു നില്‍ക്കാനുള്ള ശക്തി കൂവയ്ക്കുണ്ട്. നാലു കിഴങ്ങുകള്‍ക്ക് ഒരു കിലോ ലഭിക്കും. നല്ല കാലാവസ്ഥയാണെങ്കില്‍ ഒരു ചുവട്ടില്‍ നിന്ന് 10 കിലോ വരെ വിളവും ലഭിക്കും. കിലോയ്ക്ക് 60-70 രൂപയില്‍ കുറയാതെ ലഭിക്കും. ഒരേക്കറില്‍ നിന്ന് 20-25 ടണ്‍ വരെ വിളവു ലഭിച്ചിട്ടുണ്ട് അജിത്തിന്. ആറടി ഉയരത്തില്‍ വരെ കൂവ വളരും. അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിയില്ലാത്തതിനാല്‍ കേരളത്തിനു യോജിച്ചകൃഷി. ഉഷ്ണമേഖലാ രാജ്യങ്ങളായ ഗള്‍ഫ് നാടുകളിലേക്കൊക്കെ വന്‍ കയറ്റുമതിയും നടക്കുന്നു. ആരോറൂട്ട് കമ്പനികള്‍ നേരിട്ടുമെടുക്കുന്നു. ഓര്‍ഡര്‍ അനുസരിച്ച് സാധനം നല്‍കാന്‍ തനിക്കു പറ്റുന്നില്ലെന്നും അജിത്ത് പറയുന്നു. കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് വിത്തുകള്‍ നല്‍കാനും ഉത്പന്നം തിരിച്ചെടുക്കാനും തയാറാണ് ഈ കര്‍ഷകന്‍. ആദ്യം ചുവട്ടില്‍ നിന്ന് ഒരടി ഉയരത്തില്‍ ചെടി മുറിച്ചു മാറ്റിയശേഷം ചുവടു കുഴിച്ചാണ് വിളവെടുപ്പ്. വെള്ളം അധികം കെട്ടിനില്‍ക്കാത്ത ഏതു പ്രദേശത്തും കൃഷിചെയ്യാം
ഇടവിളകള്‍
കൂവയ്‌ക്കൊപ്പം ധാരാളം ഇടവിളകളും കൃഷിചെയ്യാം. കൂവയുള്ള പുരയിടത്തില്‍ ചിതല്‍ ശല്യമുണ്ടാവില്ലെന്ന പ്രത്യേകതയുമുണ്ട്. പയര്‍, മുളക്, വെണ്ട, വെള്ളരി, പടവലം, പാവല്‍, വാഴ എന്നിവയെല്ലാം കൂവ കൃഷിയിലെ ഇടവിളകളാക്കാം. കൂവ വിളവെടുപ്ിനു ശേഷം, വാഴച്ചുവട്ടിലിട്ടാല്‍ നല്ല ജൈവവളവുമാകും. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാമെന്ന മേന്മയുമുണ്ട്. തെങ്ങിന്‍ തടങ്ങളില്‍ വൃത്താകൃതിയില്‍ നടാം. തണുപ്പുള്ള വിളയായതിനാല്‍ വേനല്‍കാലത്ത് ഇതിന്റെ ഇല കന്നുകാലികളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തി ഇടയ്‌ക്കൊക്കെ നല്‍കാം.
ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളില്‍ നിന്നു രക്ഷിക്കാനും അപൂര്‍വ കഴിവാണ് കൂവയ്ക്കുള്ളത്. മുലപ്പാലിനു പകരം വയ്ക്കാവുന്ന ഭക്ഷണം. ദഹനശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ദഹനേന്ദ്രിയങ്ങള്‍ക്ക് ആരോഗ്യവും നല്‍കുന്നു. മൂത്രത്തില്‍ കല്ലുണ്ടാകുന്നതു തടയുന്നു. മൂത്രാശയ രോഗങ്ങള്‍ ശമിപ്പിക്കുന്നു. ഇതിന് തിളപ്പിച്ചാറിയവെള്ളത്തിലോ കരിക്കിന്‍ വെള്ളത്തിലോ ഒരു സ്പൂണ്‍ കൂവപ്പൊടി ചേര്‍ത്തു കഴിച്ചാല്‍ മതിയാകും. ശരീരത്തെ പരിപോഷിപ്പിക്കുന്നതിനും കൂവയ്ക്കു കഴിയും. പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്കും ചേര്‍ന്ന ഭക്ഷണമാണ് കൂവപ്പൊടി. ചിക്കന്‍പോക്‌സ്, സ്‌മോള്‍പോക്‌സ് എന്നിവ വരാതിരിക്കാനും കൂവപ്പൊടി വെള്ളത്തില്‍ കലക്കിക്കുടിക്കുന്നതു നല്ലതാണ്.
കൂവപ്പൊടിയുപയോഗിച്ച് രുചികരമായ ധാരാളം മൂല്യവര്‍ധിത വിഭവങ്ങളും നിര്‍മിക്കാം. കൂവപ്പൊടി വെള്ളത്തില്‍ ചാലിച്ച് ചൂടാക്കി പഞ്ചസാരയോ ശര്‍ക്കരയോ പാനിയാക്കി ഒഴിക്കുക. വറ്റിവരുമ്പോള്‍ തേങ്ങ ചെറു കഷണങ്ങളാക്കിയതും നെയ്യുമൊഴിച്ച് വരട്ടിയെടുത്താല്‍ രുചികരമായ ഹല്‍വ തയാര്‍.പായസം ഉണ്ടാക്കുന്നതിനായി പൊടി കലക്കി അതിലേക്ക് തേങ്ങാപ്പാല്‍, ശര്‍ക്കരപ്പാനി എന്നിവയൊഴിച്ച് തിളപ്പിക്കുക. പായസപരുവമാകുമ്പോള്‍ നെയ്യില്‍ ചൂടാക്കിയ കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവയിട്ട് വിളമ്പാം.
പാലിനും കസ്റ്റാഡിനുമൊപ്പം കൂവപ്പൊടിയും ചേര്‍ത്താല്‍ ഐസ്‌ക്രീമും നിര്‍മിക്കാം
മറ്റു കൃഷികള്‍
കൂവയ്‌ക്കൊപ്പം ചേന, ചേമ്പ്, കാച്ചില്‍, ചെറുകിഴങ്ങ്, വാഴ, കുരുമുളക് എന്നിവയെല്ലാം കൃഷിചെയ്യാം.
https://www.facebook.com/Malayalivartha