വീട്ടുമുറ്റത്ത് സവാളകൃഷി
കേരളത്തിലെ വീട്ടുപരിസരത്തും സവാള വിളയിക്കാം. മഴക്കാലം ഒഴിവാക്കി കൃഷി ചെയ്യുന്നതാണ് ഏറ്റവും നല്ലത്. തൈകള്‍ നട്ട് നാലു മാസത്തിനകം വിളവെടുക്കാം. സീസണില്‍ ആദ്യം കൃഷി ചെയ്യുന്ന ഇനങ്ങളില്‍ ഒന്നാണിത്. നടുമ്പോള്‍ നല്ല തണുപ്പും കുറച്ചു വളര്‍ന്നു കഴിയുമ്പോള്‍ ചൂടുമാണ് അനുയോജ്യമായ കാലാവസ്ഥ. കേരളത്തില്‍ ഏപ്രിലാണ് അനുയോജ്യമായ കാലാവസ്ഥ. അതോടൊപ്പം കീട ബാധ കുറവാണെന്നും നല്ല വിളവുകളാണെന്നും സവാളകൃഷി ജനകീയമാക്കുന്നു.
വിത്തു നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ചെറിയ വിത്തുകള്‍ നടുന്നതായിരിക്കും നല്ലത്. ഇതിനെ ഒനിയന്‍ സെറ്റ് എന്നാണ് വിളിക്കുന്നത്. നഴ്‌സറികളില്‍ തലേവര്‍ഷം വിത്തു പാകി ചെറിയ ബള്‍ബുകള്‍ ആകുമ്പോള്‍ പറിച്ചെടുത്താണ് പിറ്റേവര്‍ഷത്തേക്ക് ഉപയോഗിക്കുന്നത്.
കൃഷിയിടം നന്നായി കിളച്ച് കട്ടയുടച്ച് പൊടിമണ്ണാക്കിയ തടങ്ങളില്‍ ഒരു സെന്റിന് രണ്ടുകിലോഗ്രാം എന്ന തോതില്‍ കുമ്മായം ചേര്‍ത്തിളക്കണം. ഒരാഴ്ചയ്ക്കു ശേഷം ചാണകപ്പൊടിയോ കോഴിക്കാഷ്ടമോ, മണ്ണിര കമ്പോസ്‌റ്റോ ചേര്‍ത്തിളക്കണം. ഒരു സെന്റിന് എണ്‍പത് നൂറു കിഗ്രാം എന്ന തോതില്‍ ജൈവ വളങ്ങള്‍ ചേര്‍ക്കാം. മൂന്നടി വീതിയും പത്തടിനീളവും അരയടി ഉയരവുമുള്ള ചെറുതടങ്ങള്‍ എഴുക്കണം. ഇതില്‍ ഇരുപത് സെമി ഇരുപത് സെമി. അകലത്തില്‍ തൈകള്‍ നടാം.കറുത്ത് നനുത്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. വിത്തുകള്‍ തവാരണകളില്‍ പാകുന്നതാണ് ഉചിതം.
ചെടികള്‍ തമ്മില്‍ പത്ത് സെന്റീമീറ്റര്‍ അകലം വേണം. വെള്ളം ആവശ്യമനുസരിച്ച് ഒഴിക്കണം. ആദ്യ ഘട്ടത്തില്‍ നനയ്ക്കുന്നത് വളരെ നല്ലതാണ്. പത്തു ദിവസം കൂടുമ്പോള്‍ ആദ്യ വളം ചെയ്യണം. രാസവളമോ, പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ മറ്റ് ജൈവ വളമോ ഉപയോഗിക്കാം. പത്തു ദിവസം ഇടവിട്ട് വളം ചെയ്യണം. 10 മുതല്‍ 12 വരെ ഇലകള്‍ വളര്‍ന്നാല്‍ ഭൂകാണ്ഡം രൂപാന്തരപ്പെടും.
അഞ്ചുമുതല്‍ വിളവെടുപ്പ് തുടങ്ങാം. ഒരു തൈയില്‍ ഒരു സവാളയാണ് ഫലം ഉണ്ടാകുന്നത്. 125 ഗ്രാം തൂക്കം വരും. ഒരടി ഉയരത്തിലുള്ള തണ്ടും ഭക്ഷ്യയോഗ്യമാണ്.
https://www.facebook.com/Malayalivartha