ബീന്‍സ് കൃഷി രീതിയും പരിചരണവും
രുചികരമായ ബീന്‍സ് തോരന്‍ ഇഷ്ട്ടമില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ ?. പക്ഷെ വിപണിയില്‍ ലഭിക്കുന്ന വിഷമടിച്ച ബീന്‍സ് വാങ്ങി ഉപയോഗിക്കാന്‍ മനസ്സ് സമ്മതിക്കില്ല അല്ലേ. ശീതകാലത്ത് ബീന്‍സ് നമ്മുടെ നാട്ടിലും വളരും.
വിത്ത് പാകിയാണ് ബീന്‍സ് തൈകള്‍ മുളപ്പിക്കുന്നത്. വിത്തുകള്‍ ഗ്രോ ബാഗിലോ കവറുകളിലോ
ഇടുക. ആദ്യം മണ്ണിട്ടതിനുശേഷം പിന്നെ ഉണങ്ങിയ ആട്ടിന്‍ കാഷ്ഠവും ഒരു പിടി വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കുക. വീണ്ടും മണ്ണിട്ട് മൂടി തൈകള്‍ പറിച്ചു നടുക. നടുന്നതിന് മുന്‍പ് സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ അര മണിക്കൂര്‍ മുക്കി വെയ്ക്കണം. അതിനുശേഷം ബീന്‍സ് തൈകള്‍ നടുക, രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കുകയും വേണം
ഓരോ ആഴ്ചയിലും സ്യുഡോമോണസ് ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. ഇടയ്ക്കിക്കിടെ വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി 1 ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ദിവസം വെച്ച തെളി നേര്‍പ്പിച്ചു ഒഴിച്ചും കൊടുക്കുക. ബീന്‍സ് വളരെ പെട്ടന്ന് തന്നെ പൂവിടുകയും കായ്ക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha