രക്തസമ്മര്‍ദ്ദത്തിന് ഉത്തമഔഷധമായി മത്തിപ്പുളി നീര്
മത്തിപ്പുളി നീര് രക്തസമ്മര്‍ദ്ദത്തിന് ഉത്തമ ഔഷധമാണ് . ജ്യൂസും വൈനുമുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കഴിഞ്ഞു. മല്ലപ്പള്ളി ഐസിആര്‍ കൃഷിവിഞ്ജാന കേന്ദ്രത്തിന്റെ കണ്ടുപിടിത്തമാണ് തിരുവല്ലയില്‍ പുരോഗമിക്കുന്ന ശാസ്ത്ര കോണ്‍ഗ്രസിലൂടെ ആദ്യമായി അവതരിപ്പിക്കുന്നത്.
വേനല്‍ക്കാലത്ത് ഭൂരിഭാഗം ചെടികളും കരിഞ്ഞുണങ്ങുമ്പോഴും മത്തിപ്പുളി തഴച്ച് വളരും. പാറയിടുക്കിലും മൊട്ടക്കുന്നിലുമാണ് മത്തിപ്പുള്ളിച്ചെടികളുടെ സാന്നിധ്യം കൂടുതലായുള്ളത്. പാഴ്‌ചെടിയെന്ന് കരുതി ഉപേക്ഷിക്കുന്ന മത്തിപ്പുളിയ്ക്ക് നിരവധി ഗുണഫലങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. വിറ്റാമിന്‍ സി, ഡി, ബി വണ്‍ ബി ടു ബി കോംപ്ലക്‌സ് എന്നിവയുടെ കലവറയാണ് മത്തിപ്പുളി.
രക്തസമ്മര്‍ദ്ദം വയറിളക്കം ചുമ ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഇത് മികച്ച ഔഷധമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതളുകള്‍ ഉപയോഗിച്ചാണ് ജ്യൂസ് സ്‌ക്വാഷ് ജെല്ലി വൈന്‍ എന്നിവ പാകപ്പെടുത്തുന്നത്. ഇലകള്‍ കൊണ്ടാണ് തോരനും അച്ചാറും തയ്യാറാക്കുന്നത്
.
ഏറെ ഔഷധഗുണമുള്ള മല്‍സ്യമായ മത്തി പാകപ്പെടുത്തുന്നതിന് പ്രധാന ചേരുവയായും ഇത് ഉപയോഗിച്ചിരുന്നതായിപ്പറയുന്നു. ശാസ്ത്ര കോണ്‍ഗ്രസ് പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇതിന്റെ തൈകളും ലഭിക്കും.
https://www.facebook.com/Malayalivartha