പൂക്കള്‍ വാടാതിരിക്കാന്‍...
പറിച്ചെടുത്ത പൂക്കള്‍ പെട്ടെന്ന് വാടിപ്പോകുന്നത് പൂക്കൂട ഒരുക്കുന്ന ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. ചില രാസവസ്്തുക്കളുടെ സവിശേഷ ചേരുവ ഉപയോഗിച്ച് പൂക്കള്‍ കേടുകൂടാതെ സൂക്ഷിക്കാം. ഇവയാണ് പുഷ്പ സംരക്ഷകങ്ങള്‍ എന്നറിയപ്പെടുന്നത്.
ജൈവികവും പ്രകൃതിദത്തവുമായ ഫ്‌ളോറല്‍ പ്രിസര്‍വേറ്റീവുകള്‍ നിര്‍മ്മിക്കാനുള്ള വഴിയാണ് ഇവിടെ വിവരിക്കുന്നത്.
പഞ്ചസാര, നാരങ്ങാനീര്, വിനാഗിരി, വേപ്പെണ്ണ എന്നിവയാണ് പ്രകൃതിദത്തമായ ഫ്‌ളോറല്‍ പ്രിസര്‍വേറ്റീവുകള്‍ വിടരാത്ത പൂമൊട്ടുകള്‍ വിടരുന്നതിനും വിടര്‍ന്ന പൂവുകളുടെ സൗരഭ്യം നിലനിര്‍ത്തുന്നതിനും വാടാതെ നില്‍ക്കുന്നതിനും പഞ്ചസാര സഹായിക്കും.
നാരങ്ങാനീരില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. വിനാഗിരിയില്‍ അസറ്റിക് ആസിഡും. ഇവ രണ്ടും അമ്‌ള ഗുണമുള്ളതിനാല്‍ പൂപ്പാത്രത്തിലെ വെള്ളത്തിന്റെ പി.എച്ച് മൂല്യം കുറയ്ക്കുകയും അതിലൂടെ ലവണങ്ങളുടെ ആഗിരണശേഷി അധികരിക്കുകയും ചെയ്യുന്നു. വേപ്പെണ്ണ അണുനാശകമായും പ്രവര്‍ത്തിക്കുന്നു.
ജൈവസംരക്ഷകം എങ്ങനെ തയ്യാറാക്കാം
2% പഞ്ചസാര (2 ഗ്രാം പഞ്ചസാര 100 മി.ലിറ്റര്‍ വെള്ളത്തില്‍ ) + 1-2 % വേപ്പെണ്ണ (1-2 മി.ലിറ്റര്‍, വേപ്പെണ്ണ 100 മി.ലിറ്റര്‍ വിനാഗിരി 1001 മി.ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍
2% പഞ്ചസാര (2 ഗ്രാം പഞ്ചസാര 100 മി.ലിറ്റര്‍; വെള്ളത്തില്‍) + 1-2 മി.ലിറ്റര്‍ നാരങ്ങാനീര് 100 മി.ലിറ്റര്‍ വെള്ളത്തില്‍
ഇടത്തരം വലിപ്പമുള്ള പൂപ്പാത്രത്തിലെ വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പഞ്ചസാരയും , വിനാഗിരിയും 1-2 മില്ലിലിറ്റര്‍ വേപ്പെണ്ണയും കലര്‍ത്താം. വേപ്പെണ്ണയ്ക്കു പകരമായി സുഗന്ധതൈലങ്ങളും ഉപയോഗിക്കാം. ഇവയും ശക്തിയേറിയ അണുനാശകങ്ങളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണ്.
ഇവയില്‍ അടങ്ങിയിരിക്കുന്ന ഫീനോളിക് സംയുക്തങ്ങളാണ് ഈ അണുനാശകസ്വഭാവത്തിന് കാരണം. റോസ്‌മേരി, പാല്‍മറോസ,ജെറെനിയം, ഇഞ്ചിപ്പുല്ല് എന്നിവയില്‍ നിന്നുള്ള എണ്ണകള്‍ ഇതിനായി ഉപയോഗിക്കാം.
വീടുകളില്‍ പുഷ്പാലങ്കാരം ചെയ്യുന്നവര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഇത്തരം ചെലവു കുറഞ്ഞ രീതിയില്‍ ജൈവ സംരക്ഷകം ഉണ്ടാക്കാവുന്നതാണ്.
https://www.facebook.com/Malayalivartha