ആന്തൂറിയം പരിപാലിക്കാം
ആന്തൂറിയം ചെടികളില്‍ നേരിട്ടു സൂര്യപ്രകാശം വീഴാതെ ശ്രദ്ധിക്കുക. വെയിലേറ്റ് ഇലകള്‍ പൊള്ളി കരിയും. തന്നെയുമല്ല നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് 75% തണല്‍ വലയും ഭാഗികമായി വെയിലുള്ളിടത്ത് 50% വലയും ഉപയോഗിക്കുക. പച്ചനിറത്തിലുള്ള വലയാണ് നല്ലത്. ചട്ടികളില്‍ പോട്ടിങ് മിശ്രിതം കുറവാണെങ്കില്‍ വീണ്ടും നിറയ്ക്കുക. പച്ചച്ചാണകസ്ലറി, മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് പുളിപ്പിച്ച തെളി, എല്ലുപൊടി എന്നിവ മികച്ച ജൈവവളങ്ങള്‍.
രാസവളങ്ങള്‍ 19-19-19 കോംപ്ലക്‌സ് വളം ചെറിയ അളവില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ചേര്‍ക്കുക. നന കൂടിയാല്‍ ഒച്ചിന്റെ ശല്യം കൂടും. അഴുകലിനും ഇടയാകും
.
വേരുകള്‍ അഴുകി ചെടി നശിക്കുന്ന പിത്തിയം, ഫൈറ്റോഫ്‌തോറ കുമിളുകള്‍ക്കെതിരെ അക്കോമിന്‍ 3 മി.ലീ, ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന കണക്കിന് ഇടയ്ക്കിടെ തളിക്കുകയും ചുവട്ടില്‍
ഒഴിക്കുകയും ചെയ്യാം. െ്രെടക്കോഡേര്‍മ, സ്യൂഡോമോണാസ് കള്‍ച്ചറുകള്‍ ചുവട്ടില്‍ ചേര്‍ക്കുന്നതും രോഗങ്ങളെ തടയും.
https://www.facebook.com/Malayalivartha