ഔഷധഗുണമേറിയ തിപ്പലി
മറ്റു ചെടികളിലേയ്ക്ക് പടര്‍ന്നു കയറി വളരുന്ന ഇളം തണ്ടുള്ള സുഗന്ധമുള്ള ചെടിയാണ് തിപ്പലി ഇരുണ്ട പച്ചനിറത്തോടു കൂടിയ ഹൃദയാകൃതിയിലുള്ള ഇലകളാണിതിനുള്ളത്. വെറ്റിലയോട് രൂപസാദൃശ്യം ഉള്ള ഇലകള്‍ ആണ് തിപ്പലിയുടേത്. പാകമാകാത്ത ഫലങ്ങള്‍ പച്ചനിറത്തിലാണ്. പാകമാകുമ്പോള്‍ ഇരുണ്ടനിറത്തിലാകുന്നു. ഉഷ്ണപ്രധാനമായ ഒരു ഫലമാണിത്. തിപ്പലി സമൂലം ഉപയോഗയോഗ്യമാണ്. തിപ്പലിയില്‍ പിപിലേറ്റിന്‍ സെസേനിന്‍, പിപ്ലാ സ്‌റ്റെറോല്‍ എന്ന സുഗന്ധമുള്ള എണ്ണ അടങ്ങിയിട്ടുണ്ട്. വേരു മുതല്‍ പഴങ്ങള്‍ വരെ ഉപയോഗിക്കാവുന്നതാണ്. തിപ്പലി വേരില്‍ പിപ്പെറിന്‍ സ്‌റ്റെറോയ്ഡുകള്‍, ഗ്ലൂക്കോസൈഡുകള്‍, പിപ്പെലാര്‍ട്ടിന്‍, പിപ്പെര്‍ലോങ്ങുമിനിന്‍ ഇവ അടങ്ങിയിട്ടുണ്ട്.
നിരവധി രോഗങ്ങള്‍ക്ക് ഔഷധമായി തിപ്പലി ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍ ത്രികടു എന്ന ഔഷധകൂട്ടുകളില്‍പ്പെട്ട ഒന്നാണ് തിപ്പലി. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയാണ് ത്രികടു.
തിപ്പലിയുടെ ഔഷധഗുണങ്ങളിതാ
ഉറക്കമില്ലായ്മയ്ക്ക് മതിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയ്ക്ക് തിപ്പലി ഔഷധമായി ഉപയോഗിക്കുന്നു. 1 മുതല്‍ 3 ഗ്രാം വരെ തിപ്പലി വേര് പഞ്ചസാര ചേര്‍ത്ത് പൊടിക്കുക. ശര്‍ക്കരയും ചേര്‍ക്കാം ഇത് ദിവസം 2 നേരം കഴിക്കാം. സുഖമായ ഉറക്കം ലഭിക്കും പ്രായമായവരിലെ ഉറക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണിത്.
തലവേദനയ്ക്ക് തിപ്പലി, കുരുമുളക്, ഉണക്കമുന്തിരി. ചുക്ക് ഇവ തുല്യ അളവിലെടുത്ത് പൊടിക്കുക. ഈ പൊടി വെണ്ണ ചേര്‍ത്ത് സേവിക്കുക. ഇത് അരച്ച് ഈ മിശ്രിതം കഴിച്ചാല്‍ തലവേദന ശമിക്കും. തിപ്പലി വെള്ളം ചേര്‍ത്തരച്ച് നെറ്റിയില്‍ പുരട്ടാവുന്നതാണ്.
പല്ലുവേദനയ്ക്ക് തിപ്പലിപ്പൊടി ഒന്നോ രണ്ടോ ഗ്രാമെടുത്ത് ഇന്തുപ്പും മഞ്ഞള്‍പ്പൊടിയും കടുകെണ്ണയും ചേര്‍ത്തിളക്കുക. ഇത് വേദനയുള്ള ഭാഗത്ത് പുരട്ടുക.
ഹൃദയ പ്രശ്‌നങ്ങള്‍ക്ക് തിപ്പലിയും ഏലക്കയും തുല്യ അളവില്‍ പൊടിക്കുക. നെയ്യ് കൂട്ടി ദിവസം രണ്ടുനേരം 3 ഗ്രാം വീതം പൊടി കഴിക്കുക. മലബന്ധവും ഹൃദയപ്രശ്‌നങ്ങളും ഇത് തടയുന്നു.
ചുമയ്ക്ക് ഇരട്ടിമധുരവും തിപ്പലിപ്പൊടിയും തുല്യ അളവില്‍ എടുക്കുക. പഞ്ചസാര അതേ അളവില്‍ ചേര്‍ക്കുക. ഇതു കഴിച്ചാല്‍ ചുമയും ഛര്‍ദ്ദിയും സുഖമാക്കുന്നു. തേന്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്.
കരളിന്റെ ആരോഗ്യത്തിന് രണ്ടു മുതല്‍ 4 ഗ്രാം തിപ്പലിപ്പൊടി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. തിപ്പലി വേര് കഷായം വച്ച് കഴിച്ചാലും മതി.
മഞ്ഞപ്പിത്തത്തിന് തിപ്പലി, കുരുമുളക്, ചുക്ക് ഇവ പൊടിച്ച് ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് ഓരോടീസ്പൂണ്‍ വീതം മൂന്നു നേരം കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിന് ശമനമുണ്ടാകും.
ദഹനത്തിന് തിപ്പലി, ചുക്ക്, കുരുമുളക്, ഇന്തുപ്പ്, പെരുംജീരകം ഇവ സമം പൊടിച്ചത് 5 ഗ്രാം വീതം ദിവസം രണ്ട് നേരം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ഭക്ഷണത്തിന് മുന്‍പ് കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്.
പൈല്‍സിന് അരടീസ്പൂണ്‍ തിപ്പലിപ്പൊടി വറുത്ത ജീരകവും കുറച്ച് ഇന്തുപ്പും മാത്രം ചേര്‍ത്ത് വെറും വയറ്റില്‍ രണ്ടുനേരം കഴിക്കുക. തിപ്പലി, ഇന്തുപ്പ് ഇവ തുല്യ അളവില്‍ എടുത്ത് ആട്ടിന്‍ പാല്‍ ചേര്‍ത്ത് പുരട്ടുക.
പ്രാണി കടിച്ചാല്‍ തിപ്പലി വേര് പൊടിച്ച് പ്രാണി കടിച്ചിടത്ത് പുരട്ടുക. വിഷജന്തുക്കള്‍ കടിച്ചതിനും ഇത് ഫലപ്രദമാണ്.
പൊണ്ണത്തടിക്ക് 2 ഗ്രാം തിപ്പലിവേര് പൊടിച്ചത് തേന്‍ ചേര്‍ത്ത് ദിവസം 3 നേരം കഴിക്കുക. കുറച്ച് ആഴ്ച തുടര്‍ച്ചായായി കഴിച്ചാല്‍ പൊണ്ണത്തടി മാറും. ഇത് കഴിത്ത് ഒരു മണിക്കൂര്‍ നേരത്തേക്ക് ഖരരൂപത്തിലുള്ള ഒരാഹാരവും കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
വിശപ്പുണ്ടാകാന്‍ തിപ്പലി, ചുക്ക്, കുരുമുളക്, അയമോദകം, ജീരകം, കരിംജീരകം, കായം ഇവ സമം എടുത്ത് പൊടിക്കുക. ചോറിനൊപ്പം നെയ്യ് ചേര്‍ത്ത് ഈ പൊടിയില്‍ അല്പം ആദ്യം കഴിക്കുക. വിശപ്പുണ്ടാകും.
മുലപ്പാല്‍ ഉണ്ടാകാന്‍ തിപ്പലി 2 ഗ്രാം പൊടിച്ചത്, 1/2 ടീസ്പൂണ്‍ ശതാവരിയും പാലും ചേര്‍ക്കുക. പാല്‍ കുടിച്ച ശേഷം ദിവസം 2 നേരം ഇത് കഴിക്കുക. മുലയൂട്ടുന്ന അമ്മമാരില്‍ മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഇത് നല്ലതാണ്.
പാര്‍ശ്വഫലങ്ങള്‍ തിപ്പലിക്ക് ചില പാര്‍ശ്വഫലങ്ങളും ഉണ്ട്. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും തിപ്പലി അധികം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിലരില്‍ ഇത് ചര്‍മ്മത്തില്‍ തടിപ്പുകളോ അലര്‍ജിയോ ഉണ്ടാക്കും.
വൈദ്യ നിര്‍ദേശ പ്രകാരം മാത്രമേ ഇത് കഴിക്കാന്‍ പാടുള്ളൂ. അര്‍ബുദങ്ങളില്‍ കാണുന്ന എന്റസൈമിന്റെ ഉത്പാദനത്തെ തടയാന്‍ തിപ്പലിക്ക് കഴിയും എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അര്‍ബുദത്തെ പ്രതിരോധിക്കാനും തിപ്പലിക്കു കഴിയും എന്ന് ചുരുക്കം.
https://www.facebook.com/Malayalivartha