കര്‍ഷകര്‍ വീണ്ടും തെങ്ങുകൃഷിയിലേക്ക്; കുള്ളന്‍ തെങ്ങിനങ്ങള്‍ക്ക് പ്രിയമേറുന്നു
ഉല്‍പ്പന്നവില ആകര്‍ഷകമായതോടെ കര്‍ഷകര്‍ വീണ്ടും തെങ്ങുകൃഷിയിലേക്ക് ചുവടുമാറ്റുകയാണ്. ഉല്‍പ്പന്ന വൈവിധ്യവല്‍കരണത്തിന്റെ ഭാഗമായി നീരയ്ക്കുണ്ടായ സ്വീകാര്യതയും കര്‍ഷകന് ആശ്വാസമായി. തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യതയാണ് ഈ മേഖല നേരിടുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്ന്.
യന്ത്രവല്‍കരണത്തിന് വേണ്ടത്ര പ്രയോജനം നല്‍കിയില്ലെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് മിക്ക കര്‍ഷകരും നടീലിനായി തെരഞ്ഞെടുക്കുന്നത് കുള്ളന്‍ തെങ്ങിനങ്ങളെയാണ്. കുള്ളന്‍ തെങ്ങിനങ്ങളാവട്ടെ ആവശ്യാനുസരണം കേരളത്തില്‍ ലഭ്യമല്ല താനും. മിക്ക കര്‍ഷകരും നാളികേര കര്‍ഷക ഫെഡറേഷനുകളും ആശ്രയിക്കുന്നത് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലുള്ള നേഴ്‌സറികളെയും കര്‍ഷകരെയുമാണ്. കൂറിയ ഇനം തെങ്ങുകളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും അല്‍പ്പം കാര്യങ്ങള്‍ മനസ്സിലാക്കുന്നത് ഏവര്‍ക്കും ഉപകാരപ്രദമാകും.
ചാവക്കാട് ഓറഞ്ച് സ്വാര്‍ഫ് (ഗൌരി ഗാത്രം)
തൃശൂര്‍ ജില്ലയിലെ ചാവക്കാടുപ്രദേശത്ത് ധാരാളമായി കാണുന്നു. നാലു വര്‍ഷംകൊണ്ട് കായ്ക്കുന്ന ഇനത്തിന്റെ വാര്‍ഷിക വിളവ് 80 തേങ്ങയാണ്.'ഓലമടല്‍ തേങ്ങ, പൂങ്കുല എന്നിവയ്ക്ക് കടും ഓറഞ്ച്‌നിറമാണ് ചന്ദ്രസാഗരയിനം തെങ്ങിന്റെ മാതൃവൃക്ഷമാണ്.
കല്‍പ്പശ്രീ
ചാവക്കാട് കൂറിയ പച്ചയിനത്തില്‍നിന്നു തെരഞ്ഞെടുത്തതാണ്. കാറ്റുവീഴ്ചയെ പ്രതിരോധിക്കുന്നു. ഗുണമേന്മയുള്ള ഇളനീരും വെളിച്ചെണ്ണയും ഇതില്‍നിന്നു ലഭിക്കുന്നു. ഇതിന്റെ പച്ചത്തേങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ പോഷകമൂല്യം ഏറിയതാണ്
.
മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫ്
കൊപ്രക്കും കരിക്കിനും യോജിച്ചത്. നാടന്‍ ഇനങ്ങളെക്കാള്‍ കരിക്കിന്‍വെള്ളം ലഭിക്കുന്നു. കാറ്റുവീഴ്ചയ്‌ക്കെതിരെ പ്രതിരോധം. മൂന്നുവര്‍ഷമാകുമ്പോള്‍ കായ്ച്ചുതുടങ്ങും. വാര്‍ഷിക
ശരാശരി ഉല്‍പ്പാദനം 75 തേങ്ങ. 400 മി.ല്ലി കരിക്കിന്‍ വെള്ളം ലഭിക്കും.
മലയന്‍ യെല്ലൊ ഡ്വാര്‍ഫ്
ഇളം മഞ്ഞനിറത്തിലുള്ള മലേഷ്യന്‍ ഇനം കരിക്കന്‍വെള്ളത്തിന് അനുയോജ്യം വാര്‍ഷിക വിളവ് ശരാശരി 120 എണ്ണം. മൂന്നു വര്‍ഷംകൊണ്ട് കായ്ക്കുന്നു.
കല്‍പ്പസമൃദ്ധിയെന്ന സങ്കരയിനത്തിന്റെ മാതൃവൃക്ഷമാണ്.
ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ്
ചാവക്കാടുപ്രദേശത്ത് ധാരാളമായി കാണാം. വെളിച്ചെണ്ണയുടെ അംശം 78 ശതമാനമാണ്.
ഗംഗാബോം
കൊപ്രയുടെ തൂക്കം 189 ഗ്രാമും എണ്ണയുടെ അംശം 68 ശതമാനവും വാര്‍ഷിക വിളവ് 68 എണ്ണം.
ചന്ദ്ര സങ്കര
കാറ്റുവീഴ്ചയുള്ള പ്രദേശങ്ങളില്‍ യോജിച്ചത് ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫാണ് മാതൃവൃക്ഷം മൂന്നാം വര്‍ഷംമുതല്‍ കായ്ച്ചുതുടങ്ങും
.
കല്‍പ്പസമൃദ്ധി
മലയന്‍ കൂറിയ മഞ്ഞ എന്നത് മാതൃവൃക്ഷം. നാടഎ നെടിയത് പിതൃവൃക്ഷം. കൊപ്രക്കും കരിക്കിനും യോജിച്ചത്. വരള്‍ച്ചയെ ഒരുപരിധിവരെ അതിജീവിക്കാന്‍ കഴിവുണ്ട്.
ശരിയായ പരിചരണമുണ്ടെങ്കിലേ നല്ല ഉല്‍പ്പാദനം ലഭിക്കുകയുള്ളൂ. നീര ഉല്‍പ്പാദനത്തിന് കുള്ളന്‍ ഇനങ്ങളാണ് നല്ലത്. സര്‍ക്കാര്‍ ഫാമുകളിലും കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലും തൈകള്‍ ലഭിക്കും.
https://www.facebook.com/Malayalivartha