സൂര്യകാന്തി കൃഷി ചെയ്യാം
സൂര്യകാന്തിപ്പാടം നമുക്കും ഒരുക്കാം . എങ്ങനെയാണ് സൂര്യകാന്തി കൃഷി ചെയ്യുന്നതെന്നു നോക്കാം ആദ്യം നിലമൊരുക്കണം അതിനായി
നന്നായി ഉഴുത് മറിച്ച് കട്ടപൊടിച്ച് പരുവപ്പെടുത്തി ജൈവവളം ചേര്‍ത്ത് വെള്ളം ഒഴിഞ്ഞുപോവത്തക്ക വിധത്തില്‍ നീളം അഞ്ചു മീറ്റര്‍ഃ ഒരു മീറ്റര്‍ വീതി ബെഡ് രൂപത്തില്‍ നിലമൊരുക്കുക
വിത്തിടല്‍
ഒരടി അകലത്തില്‍ ചെടികള്‍ തമ്മിലും വരി അകലത്തിലും കുഴിയെടുത്ത് വിത്തിടുക.
ജലസേചനം
ഈര്‍പ്പമില്ലാത്ത മണ്ണില്‍ തയ്യാറാക്കിയ ചാലില്‍ വെള്ളം കടത്തിവിട്ട് നനക്കുക. വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക
വളപ്രയോഗം
വിത്തിട്ട് നാലുദിവസം മുളച്ചുപൊന്തുന്ന ചെടിക്ക് 20 ദിവസം നനക്കുക. 20ാം ദിവസം ഗോമൂത്രം അല്ലെങ്കില്‍ എന്‍.പി.കെ 10 ലിറ്ററിന് 20 മില്ലി കണക്കിന് ലായനി തളിച്ചുകൊടുക്കുക
പൂവിടല്‍
50- 55 ദിവസത്തിനുള്ളില്‍ ചെടികള്‍ പൂവിട്ടുതുടങ്ങും . ഈ സമയങ്ങളില്‍ ജൈവകീടനാശിനികളോ രാസ കീടനാശിനികളോ തളിക്കാന്‍ പാടില്ല. കാരണം തേനീച്ച , ഉറുമ്പ, വണ്ടുകള്‍ എന്നിവ പൂക്കളില്‍ വരാതിരിക്കുകയും പരാഗണം നടക്കാശത പോവുകയും ചെയ്യും. പരാഗണം നടന്നില്ലെങ്കില്‍ വിളവിനെ പ്രതികൂലമായി ബാധിക്കും.
സൂര്യകാന്തിപ്പൂക്കള്‍ സൂര്യനൊപ്പം കറങ്ങുന്നത് ചെടിയില്‍ അടങ്ങിയ ഒരു ഹോര്‍മോണിന്റെ പ്രവര്‍ത്തനം മൂലമാണ്.
പൂക്കള്‍ വിരിഞ്ഞ് 75 ാം ദിവസം ഇതളുകള്‍ കൊഴിഞ്ഞ് തുടങ്ങുമ്പോള്‍ കൊയ്‌തെടുത്ത് (പൂക്കള്‍ മാത്രം) വെയിലില്‍ ഉണക്കി ഒരു കമ്പ് കൊണ്ട് തല്ലി വിത്തിനെ വേര്‍തിരിക്കുക.
കൃഷിക്ക് ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍ കേരളത്തില്‍ അനുയോജ്യമാണ്.
90 ദിവസം മുതല്‍ 150 ദിവസം വരെ പ്രായമുള്ള ഇനങ്ങള്‍ സൂര്യകാന്തിയിലുണ്ട്.
എള്ള് ആട്ടിയെടുക്കുന്ന ചക്കില്‍ സൂര്യകാന്തി അരി ആട്ടിയെടുത്ത് സണ്‍ഫളവര്‍ ഓയില്‍ ഉപയോഗിക്കാം.
സൂര്യകാന്തി എണ്ണ ആട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന പിണ്ണാക്ക് ഒന്നാന്തരം കാലിത്തീറ്റയാണ്.
വിത്ത് വിശ്വാസമുള്ള കര്‍ഷകരില്‍ നിന്ന് മാത്രം ശേഖരിക്കുക. സൂര്യകാന്തി വിത്തിട്ട് മുളക്കാതെ വരുമ്പോള്‍ മാത്രമാണ് പല കര്‍ഷകരും കബളിക്കപ്പെട്ടു എന്നറിയുന്നത്. കൃഷിയുടെ ആരംഭത്തില്‍ തന്നെ മുടക്കുമുതല്‍ ഒന്നായി ചെലവഴിക്കേണ്ടിവരുന്നതാണെന്ന് പ്രത്യേകം ഓര്‍മ്മിക്കുക.
കറുത്ത മണല്‍ കലര്‍ന്ന മണ്ണാണ് സൂര്യകാന്തികൃഷിക്ക് അനുയോജ്യം. ഒന്നര അടി താഴ്ചയില്‍ വേരുകള്‍ താഴ്ന്ന് പോകും. അതിനാല്‍ തുടര്‍ന്ന് കൃഷിചെയ്യുമ്പോള്‍ കൂടുതല്‍ ജൈവവളം മണ്ണില്‍ ചേര്‍ക്കണം.
രോഗ കീടബാധ, ഇലപ്പുള്ളി രോഗം സൂര്യകാന്തിയെ ബാധിക്കുമെങ്കിലും കാര്യമായ രോഗബാധ ഏല്‍ക്കാറില്ല.
കൂടുതല്‍ ഈര്‍പ്പമുള്ള മണ്ണില്‍ സൂര്യകാന്തികൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്.
തണല്‍ ബാധിക്കുന്ന ഇടങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്ന പാടശേഖരങ്ങളും കൃഷിക്ക് അനുയോജ്യമല്ല.
https://www.facebook.com/Malayalivartha