ഔഷധഗുണമുള്ള നെയ് കുമ്പളം
കുമ്പളത്തിലെ ഔഷധഗുണമുള്ള ഒരിനമാണ് നെയ്കുമ്പളം. ഇതിനുള്ള മറ്റൊരു പേരാണു വൈദ്യകുമ്പളം. വലിപ്പക്കുറവോടെയുള്ള ഇതിന്റെ കായ്കളുടെ പുറന്തോടിനു കട്ടി കൂടുതലാണ്. ആയതിനാല്‍ ദീര്‍ഘനാള്‍ കേടാകാതെ സൂക്ഷിക്കാം. മഴക്കാലത്താണു നെയ്കുമ്പളത്തിന്റെ കൃഷി കൂടുതലായും നടക്കുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് നനച്ചും കൃഷി ചെയ്യാം.
കൃഷിരീതി സാധാരണ കുമ്പളത്തിനെന്നതുപോലെ. നിരകള്‍ തമ്മില്‍ നാലരമീറ്ററും ചെടികള്‍ തമ്മില്‍ 2 മീറ്റര്‍ അകലവും നല്‍കി 60 സെ.മീ. വ്യാസത്തിലെടുത്ത കുഴിയൊന്നിനു 10 മുതല്‍ 15 കി.ഗ്രാം ജൈവവളങ്ങള്‍ ചേര്‍ത്ത് മൂന്നോ നാലോ വിത്തുകള്‍ നടുക. ഇടയ്ക്കിടെ ജൈവവളങ്ങള്‍ ചേര്‍ത്ത് പരിചരിച്ചുകൊണ്ടിരുന്നാല്‍ ഒരു വിളക്കാലത്ത് ചെടിയൊന്നിന് ഒരു ഡസനില്‍ കുറയാതെ കായ്കള്‍ ലഭിക്കും.
https://www.facebook.com/Malayalivartha