വിഷുവിന് വിഷരഹിത പച്ചക്കറിയുമായി കൃഷിവകുപ്പ് രംഗത്ത്
വിഷുവിന് പച്ചക്കറി വിപ്ലവത്തിന് കൃഷിവകുപ്പ് തയാറെടുക്കുന്നു. 'വിഷുക്കണി' പേരില്‍ വിഷരഹിത പച്ചക്കറിയുമായി വിപണി കൈയടക്കാനുള്ള അവസാനവട്ട നടപടികളിലാണ് കൃഷിവകുപ്പ്. ഗുണമേന്മയുള്ളതും വിഷരഹിതവുമായ മികച്ചയിനം പച്ചക്കറിയിലൂടെ വിഷുക്കണിയും ആഘോഷവും ഗംഭീരമാക്കുമെന്ന് കൃഷി വകുപ്പ് അധികൃതര്‍. തെരഞ്ഞെടുത്ത മുപ്പതോളം കേന്ദ്രങ്ങളില്‍ കൃഷിവകുപ്പ് സഹായത്തോടെ നടത്തിയ പച്ചക്കറികൃഷി ഏപ്രില്‍ ആദ്യവാരം തന്നെ വിളവെടുപ്പ് പൂര്‍ത്തിയാക്കി വില്‍പനക്കെത്തിക്കും. ന്യായവിലക്ക് പച്ചക്കറി ലഭ്യമാക്കാന്‍ വിപുല വിപണന ശൃംഖലകളും തയാറാക്കിയിട്ടുണ്ട്. കൃഷിവകുപ്പിെന്റ ഓര്‍ഗാനിക് ഷോപ്പുകളിലും സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന 1086 'വിഷുക്കണി' സ്റ്റാളുകളിലും പച്ചക്കറി ലഭ്യമാക്കും.
കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിെന്റ നേരിട്ടുള്ള ഇടപെടലാണ് പുതിയ സംവിധാനത്തിനുപിന്നില്‍. കഴിഞ്ഞ ഓണക്കാലത്ത് മാത്രം ഇങ്ങനെ 5000ടണ്‍ പച്ചക്കറി വിപണിയില്‍ എത്തിച്ചിരുന്നു. ഇതിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കാനും കൃഷിവകുപ്പിന് കഴിഞ്ഞു. ഇത്തവണ 15 ഇനം പച്ചക്കറികളാവും വിപണിയില്‍ ഉണ്ടാകുക.
വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലും ഹോര്‍ട്ടികോര്‍പ്പും വിപണി ഇടപെടലുകള്‍ക്ക് നേതൃത്വം വഹിക്കും. ഇവരുടെ നിയന്ത്രണത്തില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വേണ്ടിവന്നാല്‍ പ്രേത്യകം കൃഷിചെയ്ത പച്ചക്കറി വിപണിയില്‍ എത്തിക്കും. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇതിനായി പ്രത്യേക സംവിധാനം നേരേത്തതെന്ന തയാറാക്കിയിരുന്നു. ഏപ്രില്‍ ആദ്യവാരം മുതല്‍ പച്ചക്കറി സുലഭമായി എത്തുമെങ്കിലും ഏപ്രില്‍ 12നും 13നും ആയിരിക്കും വിഷുക്കണി എന്നപേരില്‍ പച്ചക്കറി വിപണനം നടത്തുക.
തക്കാളി, ബീന്‍സ്, പയര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, പച്ചമുളക്, ഇഞ്ചി അടക്കമുള്ള പച്ചക്കറികളാവും വിപണിയില്‍ എത്തിക്കുക. ഇതോടൊപ്പം ഗുണമേന്മയുള്ള അരിയും വിപണിയില്‍ എത്തിക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന അരിക്കടകളില്‍ കുറഞ്ഞ വിലക്ക് അരിയെത്തിക്കാനാണ് തീരുമാനം. ഇതിനായി ആന്ധ്രയില്‍നിന്ന് അരിയെത്തിക്കാനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ട്.
https://www.facebook.com/Malayalivartha