കപ്പയിലും മായം; നാട്ടിന്‍പ്പുറത്തുകാരുടെ സങ്കല്പം മാറിമറിയുന്നു, മലയാളികളുടെ ഇഷ്ടവിഭവമായ കപ്പയിലും വിഷം കലരുന്നതായി റിപ്പോര്‍ട്ട്
മണ്ണിനടിയില്‍ വളരുന്നതിനാല്‍ കുഴപ്പമില്ലെന്നാണ് നാട്ടുമ്പുറത്തുള്ളവരുടെ കപ്പയെക്കുറിച്ചുള്ള സങ്കല്‍പ്പവും മാറിമറിയുന്നു. മലയാളിയുടെ ഇഷ്ട വിഭവങ്ങളില്‍ പെടുന്ന കപ്പയിലും മായം കലരുന്നതായും വിഷം കലരുന്നതായും റിപ്പോര്‍ട്ട്.
പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഹോര്‍മോണ്‍ പുരട്ടിയ കപ്പയാണ് നാട്ടിന്‍ പുറത്ത് വില്‍പ്പനയ്ക്ക് വരുന്നതെന്നും വലിപ്പം കൂട്ടാനാണ് തന്ത്രമെന്നും പറയുന്നു. കപ്പ വന്‍ തോതില്‍ കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ കര്‍ഷകര്‍ ചുവടു തുരന്ന് മണ്ണ് മാറ്റിയ ശേഷം തൊലിയില്‍ വരഞ്ഞ് ഹോര്‍മോണ്‍ തേയ്്ക്കാറുണ്ടെന്നും 15 ദിവസം കഴിയുമ്പോള്‍ കപ്പയ്ക്ക് കൂടുതല്‍ വലിപ്പം കിട്ടാന്‍ ഇത് സാധിക്കുമെന്നും പറയുന്നു. ചക്കയെത്തി നാട്ടുമ്പുറത്ത് കപ്പയ്ക്ക് ഡിമാന്റ് കുറഞ്ഞതും അതുകൊണ്ട് തന്നെ വില കുറയുകയും ചെയ്തു. അതേസമയം ചിപ്‌സ് ഉണ്ടാക്കുന്നവരും ഹോട്ടലുകാരും തട്ടുകടക്കാരുമെല്ലാം സ്ഥിരം ആവശ്യക്കാരായി നില്‍ക്കുകയും ചെയ്യുന്നു.
ഒരു കഷ്ണത്തില്‍ തൂക്കം കൂട്ടി ലാഭമുണ്ടാക്കാന്‍ കര്‍ഷകര്‍ കൃത്രിമമായി നടത്തുന്ന ഹോര്‍മോണ്‍ പരിപാടി പക്ഷേ സാധാരണക്കാര്‍ക്ക് മനസ്സിലാകില്ല. തൊലി പൊളിക്കുമ്പോള്‍ വരഞ്ഞിട്ടിരിക്കുന്നതോ വിണ്ടു കീറിയിരിക്കുന്നതോ കാണാനാകും. വന്‍ തോതില്‍ കപ്പ കൃഷി ചെയ്യുന്ന തോട്ടങ്ങളിലാണ് ഹോര്‍മോണ്‍ തരികിട നടക്കുന്നത്. കപ്പയ്ക്ക് അസാധാരണ വലിപ്പം വെയ്ക്കുമെങ്കിലും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മനുഷ്യ ശരീരത്ത് സൃഷ്ടിക്കുന്നതാണ് ഈ ഹോര്‍മോണെന്നതാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha