എണ്ണപ്പന വിളവെടുപ്പില്‍ വയനാട് മുന്നേറുന്നു
എണ്ണപ്പന വിളവെടുപ്പില്‍ വയനാട് മുന്നേറുന്നു. ഇത്തവണത്തെ കടുത്തവേനലില്‍ മികച്ച വിളവാണ് എണ്ണപ്പന കര്‍ഷര്‍ക്ക് ലഭിച്ചത്. മറ്റു വിളകളെയെല്ലാം വരള്‍ച്ച പ്രതികൂലമായി ബാധിച്ചപ്പോള്‍ ജില്ലയില്‍ മുപ്പത് ഡിഗ്രിമുതല്‍ ഉയര്‍ന്ന താപനിലയില്‍ എണ്ണപ്പനകള്‍ നന്നായി കായ്ച്ചു.
മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വിളവെടുപ്പ് നടന്ന സീസണാണിത്. കൊല്ലത്തുള്ള സംസ്‌കരണ കേന്ദ്രത്തിലേക്കാണ് എണ്ണക്കുരുക്കള്‍ കയറ്റിയയക്കുന്നത്. കൃത്യമായ പരിപാലനമുണ്ടെങ്കില്‍ വയനാട്ടിലെ മാറിയ കാലാവസ്ഥ എണ്ണപ്പനക്കൃഷിക്ക് അനുയോജ്യമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പൊതുവെ വേനല്‍ക്കാലം കൂടുതലുള്ള മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു എണ്ണപ്പനക്കൃഷി കൂടുതലായുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തലപ്പുഴയിലെ എസ്‌റ്റേറ്റ് കേന്ദ്രീകരിച്ചാണ് വയനാട്ടില്‍ എണ്ണപ്പനക്കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. പിന്നീട് ചെറുകിട കര്‍ഷകരും ഏറ്റെടുത്തുതുടങ്ങി. കുറഞ്ഞത് അഞ്ചുമണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ചെരിവുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം.
രണ്ട് മുതല്‍ നാലുമാസംവരെ കടുത്ത വേനലിനെ പ്രതിരോധിക്കാനും എണ്ണപ്പനയ്ക്ക് കഴിയും. വണ്ട് തുടങ്ങിയ ചെറുപ്രാണികളാണ് പനങ്കുലയില്‍ പരാഗണത്തിന് സഹായിക്കുന്നത്. തൈനട്ട് മൂന്നര നാലുവര്‍ഷത്തിനുള്ളില്‍ ശരിയായ പരിചരണമുണ്ടെങ്കില്‍ എണ്ണപ്പന കായ്ച്ച് തുടങ്ങും. മാറിവരുന്ന കാലാവസ്ഥയും മരുവത്കരണവുമാണ് എണ്ണപ്പന പോലുള്ള ഉഷ്ണമേഖല വിളകള്‍ വയനാട്ടില്‍ മികച്ച വിളവ് നല്‍കുന്നതെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha