ഗോള്‍ഡന്‍ ഷവര്‍ സ്വര്‍ണമഴയായി
പേരുപോലെ സ്വര്‍ണമഴ പെയ്യുന്ന പ്രതീതി ജനിപ്പിക്കുന്ന ഫ്രഗോള്‍ഡന്‍ ഷവര്‍' ഏറെ ആകര്‍ഷകമായ അലങ്കാര വള്ളിച്ചെടിയാണ്. ജാപ്പനീസ് ഹണി സക്ക്ള്‍, ഓറഞ്ച് ഷവര്‍, ഫ്‌ലേമിങ് ട്രമ്പറ്റ് എന്നീപേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം ഫ്രപൈറോസ്റ്റിജിയ വിനസ്റ്റ' എന്നാണ്.
ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും നന്നായി വളരുന്ന ഗോള്‍ഡന്‍ ഷവര്‍ വേലിപ്പടര്‍പ്പുകള്‍, പര്‍ഗോളകള്‍, വള്ളിക്കുടിലുകള്‍ എന്നിവ ഭംഗിയാക്കുന്നതിന് ഉത്തമമാണ്. ശൈത്യകാലത്തും വസന്തകാലത്തും നിറയെ ചുവപ്പുകലര്‍ന്ന ഓറഞ്ച് പൂക്കള്‍ ചൂടിനില്‍ക്കുന്ന ഈ ചെടി ദ്രുതഗതിയില്‍ വളരുന്നതും താങ്ങുവള്ളികള്‍ ഉപയോഗിച്ച് എളുപ്പം പടര്‍ന്നുകയറുന്നതുമാണ്.
വള്ളികള്‍ മുറിച്ചുനട്ടും പതിവെച്ചും വളര്‍ത്തിയെടുക്കാം. അമഌസ്വഭാവമുള്ള മണ്ണിലും ക്ഷാരസ്വഭാവമുള്ള മണ്ണിലും നന്നായിവളരുന്ന ഈ വള്ളിെച്ചടിക്ക് മണ്ണിര കമ്പോസ്റ്റ്, സാധാരണ കമ്പോസ്റ്റ്, ചാണകപ്പൊടി മുതലായവ വളമായി നല്‍കാം. ബയോഗ്യാസ് പഌന്റില്‍നിന്നുള്ള സഌറി ഒഴിച്ചുകൊടുക്കുമ്പോള്‍ നേര്‍പ്പിക്കാന്‍ മറക്കരുത്. ഓരോ പൂക്കലിനും ശേഷവും നല്ല ആഴത്തില്‍ കൊമ്പുകോതി കൊടുക്കണം. ഇങ്ങനെ ചെയ്യുന്നത് പുതിയ പൂക്കളുണ്ടാകാന്‍ സഹായിക്കുന്നു.
സമൃദ്ധമായ പൂങ്കുലകള്‍ അവയുടെ ഭാരത്താല്‍ത്തന്നെ ചെടികളില്‍ തൂങ്ങിക്കിടക്കുകയും ഇലകളെ മറയ്ക്കുകയും ചെയ്യും. പൂക്കളില്‍ ആകൃഷ്ടരായി കുരുവികളും വണ്ടുകളും നിരന്തരം സന്ദര്‍ശനം നടത്തുന്നതിനാല്‍ ഈ ചെടികള്‍ വളര്‍ത്തുന്ന പൂന്തോട്ടങ്ങള്‍ ചലനാത്മകവും ശബ്ദമുഖരിതവുമാകും.
https://www.facebook.com/Malayalivartha