വെഞ്ചാമരം പോലൊരു പിസ്‌താചെടി
പശ്ചിമേഷ്യല്‍ മാത്രം കാണുന്ന പിസ്‌ത ചെടി പൂത്തു. ചാലക്കുടി കെ.എസ്.ആര്‍.ടി.സി. റോഡില്‍ സോനാമന്ദിരത്തില്‍ അയനിക്കലാഞ്ഞ് വീട്ടില്‍ എ.കെ. നാരായണന്റെ വീട്ടിലാണ് വില കൂടിയ പിസ്‌ത കുരുവിന്റെ ചെടി പൂത്തത്. സിറിയയില്‍ നിന്ന് മൂന്ന് വര്‍ഷംമുമ്പാണ് ചെടി കൊണ്ടുവന്നത്. രണ്ടെണ്ണം കൊണ്ടുവന്നതില്‍ ഒരണ്ണം പിടിച്ചു. ആറടി ഉയരമുളള ചെടിയില്‍ ആറ് ഇഞ്ച് വലിപ്പത്തിലുളള പൂവ് വെഞ്ചാമരത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. എട്ട് ഇഞ്ച് നീളം പൂവിനുണ്ട്. നമ്മുടെ നാട്ടിലെ പാലപോലെ തോന്നിക്കുന്ന ഈ ചെടി പൂത്ത് കുറച്ചുകഴിയുന്നതോടെ കുലയായാണ് കായപിടിക്കുക. ഇതിലുണ്ടാകുന്ന കായ വറുത്തെടുക്കുന്നതാണ് പിസ്‌ത കുരു.
https://www.facebook.com/Malayalivartha