ഉദര രോഗ സംഹാരിയായ കച്ചോലം
കേരളത്തില്‍ വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷിചെയ്‌തുവരുന്ന പ്രധാന ഔഷധസസ്യങ്ങളില്‍ ഒന്നാണ് കച്ചോലം. ഉദരരോഗങ്ങള്‍ക്കും ആസ്‌ത്മ, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കുമെതിരെ ഉത്തമമായ ഔഷധമാണ് കച്ചോലം.
കച്ചൂരി എന്നും അറിയപ്പെടുന്ന കച്ചോലം തനിവിളയായും തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിളയായും കൃഷിചെയ്യാം. ആദ്യകാലങ്ങളില്‍ റബര്‍തോട്ടങ്ങളിലും ഒരു ഇടവിളയായി ഇതു കൃഷിചെയ്യാം. നിലത്തു പതിഞ്ഞ് മണ്ണിനോടു പറ്റിച്ചേര്‍ന്നു വളരുന്ന ചെടിയാണ് കച്ചോലം. വൃത്താകൃതിയിലോ ദീര്‍ഘാകൃതിയിലോ സാമാന്യം വലിപ്പമുള്ള ഇലകളാണ് ഇതിന്റേത്. മണ്ണിനടിയില്‍ ഉ്‌ല്‍പാദിപ്പിക്കുന്ന പ്രത്യേക സുഗന്ധമുള്ള കിഴങ്ങുകളാണ് ഔഷധമായി ഉപയോഗിക്കുന്നത്.
വിരശല്യം, നീണ്ടുനില്‍ക്കുന്ന ചര്‍ദ്ദി, കുട്ടികളിലെ ഉദരരോഗങ്ങള്‍, പിത്തം, വാതം, കഫം എന്നിവ ശമിപ്പിക്കുന്നതിനും കഴിവുണ്ട്. കണ്ണുശുദ്ധിക്കും നല്ലതാണ്. ഉണങ്ങിയ കച്ചോലക്കിഴങ്ങ് നിരവധി ഔഷധങ്ങളില്‍ ചേരുവയായി ഉപയോഗിക്കുന്നു. കച്ചോരാദി തൈലം, ചന്ദനാദി തൈലം, കച്ചൂരാദി ചൂര്‍ണം തുടങ്ങിയ ആയൂര്‍വേദ ഔഷധങ്ങളിലെ പ്രധാനചേരുവയാണ് കച്ചോലം. ഇതിന്റെ ഇലയും കിഴങ്ങും സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളിലും പൗഡറുകളിലും ഉപയോഗിച്ചു വരുന്നുണ്ട്.
https://www.facebook.com/Malayalivartha