മികച്ച വിദേശ ഇനം പശുക്കള്‍
കേരളത്തില്‍ വളര്‍ത്തിവരുന്നതും ഇവിടത്തെ കന്നുകാലികളുടെ വര്‍ഗോധാരണത്തിനായി ഉപയോഗിച്ചു വരുന്നതുമായ കന്നുകാലിവര്‍ഗങ്ങള്‍ ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍, ബ്രൗണ്‍ സ്വിസ് എന്നിവയാണ്. അയര്‍ഷയര്‍ ജനുസ് ഇവിടെ കണ്ടുവരുന്നില്ലെങ്കിലും ഒരു സൗന്ദര്യമുള്ള വിദേശ ക്ഷീരജനുസാണ്.
ജേഴ്‌സി
ഇംഗ്ലീഷ് ചാനലിലെ ജേഴ്‌സി ഐലന്‍ഡ് പ്രദേശത്താണ് ഈ ജനുസിന്റെ ഉല്‍പ്പത്തിയും വളര്‍ച്ചയും. ഇളം ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നീ വ്യത്യസ്‌ത നിറങ്ങളിലും ഈ നിറങ്ങള്‍ കലര്‍ന്ന രീതിയിലും ഇവയെ കാണാം. വാലറ്റം വെളുത്തതോ കറുത്തതോ ആയിരിക്കും.
ക്ഷീരജനുസിലെ ഏറ്റവും വലിപ്പം കുറഞ്ഞവര്‍ഗമാണ് ഇവ. പശുക്കളുടെ പുറംഭാഗം ഒരേനിരപ്പായിരിക്കും. നന്നായി വളര്‍ന്ന് വികസിച്ച അകിട് ശരീരത്തോട് ചേര്‍ന്നിരിക്കും. പാത്രം പോലെ കുഴിഞ്ഞ നെറ്റിത്തടം, മുമ്പോട്ട് വളഞ്ഞു നില്‍ക്കുന്ന ചെറിയകൊമ്പ്, നിലത്ത് മുട്ടുന്ന വാല്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
പാലില്‍ 5.14 ശതമാനത്തോളം കൊഴുപ്പൊഴിച്ചുള്ള ഖരപദാര്‍ഥങ്ങളും അടങ്ങിയിരിക്കും. ജേഴ്‌സി പശുക്കള്‍ക്ക് കുറഞ്ഞ തീറ്റ മതിയെന്നതും സ്‌ത്രീകള്‍ക്ക് പോലും ഇവയെ അനായാസം കൈകാര്യം ചെയ്യുവാന്‍ സാധിക്കുമെന്നതും ഇവയുടെ പ്രത്യേകതകളാണ്. ജേഴ്‌സി കാളകളുടെ ബീജമാണ് കേരളത്തില്‍ വര്‍ഗോധാരണത്തിന് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. കര്‍ഷകര്‍ക്ക് ഏറെ താത്‌പര്യവും ജേഴ്‌സി സങ്കര ഇനങ്ങളെ വളര്‍ത്താനാണ്. ചൂടു കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവുണ്ട് ജേഴ്‌സി വര്‍ഗത്തിന്. കൂടാതെ ഇളംപ്രായത്തില്‍ തന്നെ ഇവയുടെ കുട്ടികള്‍ ലൈംഗിക പ്രായപൂര്‍ത്തിയാവുന്നു.
ബൗണ്‍ സ്വിസ്
സ്വിറ്റ്‌സര്‍ലന്‍ഡിലെ മലമ്പ്രദേശങ്ങളിലാണ് ഈ ജനുസ് വളര്‍ന്നു വികസിച്ചത്. ജര്‍മനിയിലെ പിന്‍സ് ഗോവ് വര്‍ഗവും സ്വിസ് വര്‍ഗവും തമ്മിലുള്ള ഒരു സങ്കരമാണിതെന്ന് പറയപ്പെടുന്നു. മഞ്ഞത്തവിട്ട് നിറത്തില്‍ തുടങ്ങി മിക്കവാറും കറുത്ത നിറത്തില്‍ അവസാനിക്കുന്ന വ്യത്യസ്‌തമായ നിറമായിരിക്കും ഇവയ്‌ക്കുണ്ടാവുക. മൂക്ക്, വാലഗ്രം, കൊമ്പിന്റെ അഗ്രം, കുളമ്പുകള്‍ എന്നിവ കറുത്തിരിക്കും.
അയര്‍ഷയര്‍
സ്‌കോട്ട്‌ലന്‍ഡിലാണ് ഈ ജനുസിന്റെ ഉല്‍പ്പത്തി. അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറെ പ്രചാരമുള്ള ഇനമാണ് ഇത്. വെളുത്ത പാടുകളോടു കൂടിയ ചുവന്ന നിറമോ ചുവന്ന പാടുകളോടുകൂടിയ വെളുത്തനിറമോ ആയിരിക്കും ഇവയ്‌ക്കുണ്ടാവുക. ഏറ്റവും ഭംഗിയുള്ള ക്ഷീരജനുസാണ് അയര്‍ഷയര്‍; ഒരേനിരപ്പിലുള്ള പുറം, ചുമല്‍, നല്ല അകിട്, നീണ്‌ട് മുകളിലേക്ക് വളരുന്ന കൊമ്പുകള്‍, കുറിയതും വണ്ണം കൂടിയതുമായ കഴുത്ത് തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. പാലുത്‌പാദനത്തില്‍ അത്ര മികച്ചതല്ല ഈ ജനുസ്. പാലില്‍ ശരാശരി നാലു ശതമാനം കൊഴുപ്പണ്ടായിരിക്കും. പാല്‍ക്കട്ടിയുണ്ടാക്കാന്‍ പ്രസിദ്ധമാണ് ഇതിന്റെ പാല്‍. നല്ല രോഗപ്രതിരോധശക്തിയുള്ള ഈ വര്‍ഗത്തിന് തീറ്റ നല്ലതുപോലെ വേണം.
https://www.facebook.com/Malayalivartha