സര്‍പ്പം പോലെ പുതിയൊരുസസ്യം
തമിഴ്‌നാട്ടിലെ വാല്‍പ്പാറയ്ക്കടുത്തുള്ള ഊസിമലയില്‍ നിന്നും പുതിയ ഇനം സസ്യത്തെ കണ്ടെത്തി. ചേമ്പും ചേനയും ഉള്‍പ്പെടുന്ന അരേസി സസ്യ കുടുംബത്തില്‍പ്പെടുന്ന സസ്യമാണിത്. ഇരുനൂറോളം ഇനങ്ങളുള്ള 'അരിസീമ' എന്ന ജനുസ്സില്‍ പെടുന്നതാണ് ഈ സസ്യം. ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന സസ്യത്തിന് 'അരിസീമ മധുവാനം' എന്നാണ് പേരിട്ടിരിക്കുന്നത്. ഫണമുയര്‍ത്തി നില്‍ക്കുന്ന സര്‍പ്പത്തെ അനുസ്മരിപ്പിക്കുന്ന സഹപത്രങ്ങളോടു കൂടിയാണ് ഇവയുടെ പൂങ്കുലകള്‍.
കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗത്തിലെ പ്രൊഫ. സന്തോഷ് നമ്പിയും ഗവേഷകന്‍ കെ.എം. മനുദേവും ഉള്‍പ്പെടുന്ന സംഘമാണ് ഈ സസ്യത്തെ കണ്ടെത്തിയത്. ബോട്ടണി വിഭാഗം മുന്‍ മേധാവി പ്രൊഫ. പി.വി. മധുസൂദനനോടുള്ള ബഹുമാനാര്‍ഥമാണ് ചെടിക്ക് 'അരിസീമ മധുവാനം' എന്ന പേരിട്ടത്.
https://www.facebook.com/Malayalivartha