പുലോസന്‍; വേറിട്ട പഴം
വിദേശ മലയാളികള്‍വഴി മലേഷ്യയില്‍നിന്ന് കേരളത്തിലെത്തിയ പഴവര്‍ഗ സസ്യമാണ് പുലോസന്‍ അഥവാ സാമ്പിനന്‍ ഡേസിയ. സസ്യകുടുംബത്തില്‍ നെഫീലിയം മ്യൂട്ടബെല്‍ എന്ന ശാസ്‌ത്രനാമത്തില്‍ ഇത് അറിയപ്പെടുന്നു. റംബുട്ടാന്‍ മരത്തിന്റെ ബന്ധുവായ പുലോസന്റെ ഇലകള്‍ ചെറുതാണ്. കായ്‌കളില്‍ മുള്ളുകളുമുണ്ടാകും. പഴങ്ങള്‍ക്ക് ഉള്ളിലെ പള്‍പ്പാണ് ഭക്ഷ്യയോഗ്യം.
ഉഷ്‌ണമേഖലാ സസ്യമായ പുലോസന്‍ കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് പൂര്‍ണമായി കൃഷിക്ക് യോജിച്ചതല്ല എന്ന് കര്‍ഷകര്‍ പറയുന്നു. കാരണം ഈ സസ്യത്തിന് വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവില്ല. വേനല്‍ക്കാലത്ത് പുഷ്‌പിക്കുന്ന ഇവയുടെ പൂക്കളും കൊമ്പുകളും ഉണങ്ങി നശിക്കുന്നത് പതിവാണ്. ജലാംശമുള്ള മണ്ണില്‍ നില്‍ക്കുന്ന സസ്യങ്ങള്‍ വരള്‍ച്ചയെ അതിജീവിക്കാറുണ്ടെങ്കിലും പതിരുകായ്‌കള്‍ ഉണ്ടാകുന്നത് സ്‌ഥിരമായ പ്രശ്‌നമാണ്. ഭൂരിഭാഗം കായ്‌കള്‍ക്കുള്ളിലും മാംസഭാഗം രൂപംകൊള്ളാറില്ല. പത്തനംതിട്ട, റാന്നി മേഖലകളില്‍ ഇത് തോട്ടമടിസ്‌ഥാനത്തില്‍ വളര്‍ത്തിയിരുന്ന കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു.
പൂലോസന്‍ വളര്‍ത്തുന്ന സ്‌ഥലം ജലാംശമുള്ളതായാല്‍ മരങ്ങള്‍ വേനല്‍ക്കാലത്ത് ഉണങ്ങുന്നത് ഒഴിവാക്കാമെന്ന് കര്‍ഷകര്‍ പറയുന്നു. പതിരുകായ് പ്രതിഭാസം ഒഴിവാക്കാന്‍ മഴക്കാലത്ത് പൊട്ടാഷ് അടങ്ങിയ വളങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണം. വാജിണ്യ കൃഷിക്ക് യോജിക്കാത്ത പുലോസന്‍ പഴത്തിനായി വളപ്പില്‍ ഒന്നോ രണ്ടോ സസ്യം മാത്രം നടുകയാണ് അഭികാമ്യം. പുലോസനില്‍ കായ്‌ഫലം കിട്ടാത്ത ആണ്‍മരങ്ങള്‍ ഉള്ളതിനാല്‍ മികച്ച മാതൃവൃക്ഷങ്ങളില്‍നിന്ന് തയ്യാറാക്കിയ ബഡ് തൈകള്‍ നടുക. ഇത്തരം സസ്യങ്ങള്‍ കൃഷിചെയ്ുയമ്പോള്‍ കാര്‍ഷിക വിദഗ്‌ധരുമായി ആലോചിക്കണം
https://www.facebook.com/Malayalivartha