കദളിക്കൃഷിയിലുടെ മുഹമ്മദ് ഹനീഫയുടെ വിജയഗാഥ
പാട്ടത്തിനെടുത്ത ഏലയില്‍ മറ്റു വാഴകളെക്കാള്‍ കൂടുതല്‍ കദളി നട്ടായിരുന്നു പരീക്ഷണം. പെറിയ മുതല്‍ മുടക്കില്‍ വലിയലാഭം കൊയ്‌തിരിക്കുകയാണിപ്പോള്‍ മഹമ്മദ് ഹനീഫ. പച്ചക്കദളി ഇനത്തിലെ വാഴകള് നട്ട ഇദ്ദേഹത്തെ തേടി സംസംഥാനത്തെ പ്രധാന വിപണികളായ മാവേലിക്കര കായംകുളം, ഹരിപ്പാട് മേഖലയില്‍ നിന്നുളള മൊത്തക്കച്ചവടക്കാരാണെത്തുന്നത്.
50 മൂതല്‍ 90 രൂപ വരെയാണു വില. എത്ര വലിയ വിലക്കുറവു വന്നാലും 40 രൂപയില്‍ താഴെ വില താഴില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഒട്ടേറെ ഔഷധ ഗുണമുളള കദളിപ്പഴങ്ങള്‍ ക്ഷേത്രങ്ങളിലെ ആവശ്യങ്ങള്‍ക്കായി മാത്രമാണ് നേരത്തെ ഉപയോഗിച്ചിരുന്നത്. ഇതിനാല്‍ ഇവയ്‌ക്കു വിപണി മൂല്യവും കുറവായിരുന്നു. ഒരു കദളിക്കുലയില്‍ ഒരു പഴം ആയുസ് വര്‍ധിപ്പിക്കുന്നതാണെന്നു പഴമക്കാര്‍ പറയുന്നു. മഞ്ഞുകാലമൊഴികെ മറ്റു സമയങ്ങളില്‍ പാകമാകുന്ന കുലകള്‍ക്ക് 8 മുതല്‍ 10 കിലോ തൂക്കവും മഞ്ഞുകാലത്തു പാകമാകുന്ന കുലയ്‌ക്ക് 18 കിലയോളും തൂക്കവും ഉണ്ടാകും. ജൈവവളം മാത്രമുപയോഗിച്ചു വിളവെടുക്കാന്‍ കഴിയുമെന്നതു കൊണ്ട് ചെലവും നന്നേ കുറവാണ്. ഒരു തവണ ജില്ലയിലെ മികച്ച കര്‍ഷകനായും മൂന്നുതവണ ഗ്രമപഞ്ചായത്തില്‍ മികച്ച കര്‍ഷകനായും തിരഞ്ഞെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha