ജാതി കൃഷി ചെയ്യാം.. ലാഭം കൊയ്യാം
നട്ടു മൂന്നാം വര്‍ഷം മുതല്‍ വിളവു നല്‍കുന്ന ദീര്‍ഘകാല വിളയായ ജാതിയെ കര്‍ഷകര്‍ ഇന്ന് കൂടുതലായി ഇഷ്‌ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള, പ്രായപൂര്‍ത്തിയായ ഒരു ജാതിമരത്തില്‍ നിന്നും മൂവായിരം ജാതിക്കായ്‌കള്‍ ഒരു വര്‍ഷം ലഭിക്കുക എന്നത് കുറഞ്ഞൊരു കാര്യമല്ല. കായ് ക്കും, പത്രിക്കും വിലയിട്ട് തൊണ്ട് തള്ളിയാലും കായൊന്നിന് ശരാശരി വില അഞ്ചുരൂപയില്‍ താഴില്ല. ഇത് കര്‍ഷകര്‍ അറിവില്‍ നിന്നും പറയുന്നതാണ്. അങ്ങനെയെങ്കില്‍ ഒരു മരത്തില്‍ നിന്നും ശരാശരി വാര്‍ഷികവരുമാനം പതിനയ്യായിരം കവിയും.
ഇതെല്ലാ മരത്തിന്റെയും കഥയല്ല. മരം ലക്ഷണമൊത്തതും ശരിയായ വര്‍ഗഗുണങ്ങള്‍ ഉള്ളതുമാകണം. എങ്കിലേ സംഗതി സുഖകരമാകൂ.
നന്നായി നന ആവശ്യമുള്ള വിളയായതിനാല്‍ ജലലഭ്യത ഉറപ്പുവരുത്തണം. 30 ശതമാനം തണല്‍ ഇഷ്‌ടപ്പെടുന്ന പ്രകൃതമാണ് ജാതിക്കുള്ളത്. അതിനാല്‍ തെങ്ങിന് മികച്ച ഇടവിളയായി ജാതിയെ കൂട്ടുകയുമാകാം. മരങ്ങള്‍ തമ്മില്‍ 20 മുതല്‍ 25 അടിവരെ അകലം നല്‍കണം. 4 അടി സമചതുരം കുഴിയെടുത്ത് കുഴിക്ക് വശങ്ങളില്‍ തൊണ്ടിന്‍ കഷണങ്ങള്‍ കീറിയടുക്കും. തുടര്‍ന്ന് ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റ്, ചാണകപ്പൊടി, ആട്ടിന്‍കാഷ്‌ടം പൊടിച്ചത്-ഇവയില്‍ ഒന്ന്, ഒരു കിലോ എല്ലുപൊടി എന്നിവ അടിവളമായി നല്‍കി തൈകള്‍ നടുക.
ചെടിയുടെ ബഡ്ഡു മുട്ട് മണ്ണിന് മുകളില്‍ വരുന്നതിന് ശ്രദ്ധിക്കണം. രാസവളം പൂര്‍ണമായും ഒഴിവാക്കണം. ഇരൂന്നൂറ് വര്‍ഷത്തിലധികം ആദായം ലഭിക്കേണ്ടുന്ന ജാതിമരത്തിന്റെ ആയുസിനെ രാസവളത്തിന്റെ ഉപയോഗം ബാധിക്കാനിടയുണ്ടെന്നതാണ് കാരണം. വാഴ, തീറ്റപ്പുല്ല് എന്നിവ മികച്ച ഇടവിളകളായി ജാതിക്കിണങ്ങും. മൂന്നാം വര്‍ഷം മുതല്‍ സ്ഥിരമായ ആദായം, തലമുറകള്‍ നീളുന്ന ആയുര്‍ദൈഘ്യം എന്നിവ ജാതിമരത്തെ കര്‍ഷകന് പ്രിയമുള്ളതാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha