കര്‍ഷകര്‍ക്ക് തിരിച്ചടിയായി വിഡേലിയ കളകളുടെ വ്യാപനം
നെല്‍പ്പാടങ്ങള്‍ വിഡേലിയ കളകളെ കൊണ്ടു നിറയുന്നു. നിത്യ ഹരിത കളയായ വിഡേലിയ വ്യാപിക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. കര പ്രദേശങ്ങളിലേക്കും വിഡേലിയ പടരുന്നത് മറ്റ് കാര്‍ഷിക വിളകളെ കൂടി ദോഷകരമായി ബാധിക്കുമെന്നാണ് കാര്‍ഷിക ശാസ്‌ത്രജ്ഞരുടെ വിലയിരുത്തല്‍. കാസര്‍കോഡും കോഴിക്കോട്ടുമാണ് വിഡേലിയ വ്യാപനം ഇപ്പോള്‍ കണ്ടെത്തിയിട്ടുളളത്. നിറയെ മഞ്ഞപ്പൂക്കളുളള പരന്നു കിടക്കുന്ന ചെടി. മുന്‍പ് വീടുകളില്‍ അലങ്കാര പുഷ്‌പമായി വളര്‍ത്തിയിരുന്ന വിഡേലിയയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് തലവേദനയായിരിക്കുന്നത്.
ഒറ്റവിളവെടുത്ത നെല്‍പ്പാടത്തും കമുകില്‍ തോട്ടങ്ങളുലുമാണി ഇവ വ്യാപകമായിട്ടുളളത്. നിത്യഹരിതകളായ വിഡേലിയ കാടിന് സമാനമായ അവസ്ഥയിലാണ് ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്. മറ്റു കളകള്‍ വെട്ടിമാറ്റിയാല്‍ കാര്‍ഷികാവശ്യത്തിന് തന്നെ ഉപയോഗിക്കാം. എന്നാല്‍ വിഡേലിയ മുറിച്ചെടുത്ത് എവിടെ ഇട്ടാലും അവിടെ വളരുന്ന ഇനം ചെടിയാണെന്നാണ് കൃഷി ശാസ്‌ത്രജ്ഞരുടെ വിലയിരുത്തല്‍. കാടു പോലെ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതിനാല്‍ തുടക്കത്തില്‍ തന്നെ നശീകരണം നടത്തിയാല്‍ മാത്രമേ കാര്‍ഷിക വിളകളെ ബാധിക്കാതിരിക്കൂ.
നിറയെ പുക്കളുളള ചെടയെ കളയാണെന്ന് മനസ്സിലാക്കാത്ത കര്‍ഷകര്‍ ഇവ വെട്ടി മാറ്റുന്നതിലും കാലതാമസം വരുത്തി. രാസകള നാശിനികള്‍ ഉപയോഗിച്ചാല്‍ ഇവയെ ഇല്ലാതാക്കാമെന്നിരിക്കെ ജൈവജില്ലയായ കാസര്‍കോഡ് അതും സാധ്യമല്ലാത്ത അവസ്ഥയാണ്.
https://www.facebook.com/Malayalivartha