ആനക്കൊമ്പന് വെണ്ട
ആനക്കൊമ്പുപോലെ വളഞ്ഞ ഈ വെണ്ടയ്‌ക്ക് നല്ലപോലെ വളം നല്‍കി വളര്‍ത്തിയാല്‍ 40 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. പാകിയാല്‍ നാലാം ദിവസംതന്നെ വിത്തില്‍ നിന്ന് തൈ മുളച്ചുവരും. ചാണകപ്പൊടിയും കോഴിവളവും മാത്രം മതി ആനക്കൊമ്പന് വളരാന്‍. വാരം കോരി ഒരടി പൊക്കത്തിലുളള തടങ്ങളില്‍ വെണ്ട സമൃദ്ധമായി വളരും. ചെടികള്‍ തമ്മില്‍ മൂന്നടി അകലവും വാരങ്ങള്‍ തിമ്മില്‍ ഒരുമീറ്റര്‍ അകലവുമാകാം. ദിവസവും നന വേണം.
നന്നായി നോക്കിയാല്‍ ഇരുപത്തെട്ടാദിവസം തന്നെ വെണ്ട പൂവിടും. ഒന്നരാഴ്‌ച കൂടുമ്പോള്‍ വളം ചേരത്താല്‍ മുപ്പത്താറാം ദിവസം തന്നെ ആദ്യ കായ വിരിയും. തുടര്‍ന്ന് ആറ് മാസത്തോളം വിളവ് കിട്ടുമെന്നാണ് ആനക്കൊമ്പന്റെ മറ്റൊരു മേന്മ. ഒരു ചെടിയില്‍ നിന്ന് 70 കായവരെ കിട്ടും. ആന്‌ക്കൊമ്പനില്‍ വിത്ത് കുറയും. കാഴ്‌ചിയില്‍ ഇളംപച്ചനിറം.
https://www.facebook.com/Malayalivartha