ഒരു സ്‌പെഷ്യല്‍ മാങ്ങ ഇതാ വരുന്നു…
ബീഹാര്‍ കാര്‍ഷിക സര്‍വകലാശാലയാണ് (ബി.എ.യൂ) രുചിയും മണവും ഒട്ടും കുറയാത്ത അണ്ടിയില്ലാ മാങ്ങ വികസിപ്പിച്ചത്. രത്‌ന, അല്‍ഫോന്‍സോ മാങ്ങകളുടെ സങ്കരമാണ് ഈ മാങ്ങയിനം. സിന്ധു എന്നാണ് പേര്. കുലയായിട്ടാണ് ഈ ഇനത്തില്‍പ്പെട്ട മാങ്ങയുണ്ടാകുന്നത്. ശരാശരി 200 ഗ്രാമാണ് ഒരു മാങ്ങയുടെ തൂക്കം. കാമ്പിന് മഞ്ഞനിറമാണ്. മറ്റ മാങ്ങയിനങ്ങളേക്കാള്‍ നാര് കുറവാണ്.
രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ഇത് വിളയിക്കാനുളള പരീക്ഷണം വിജയിച്ചു. കൃഷിയിടങ്ങളിലും വീട്ടുവളപ്പിലും വളര്‍ത്താന്‍ പറ്റുന്നതാണിതെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഇനം മാവ് കൂടുതലായി ഉത്‌പാദിപ്പിച്ച് അടുത്ത വര്‍ഷം ബിഹാറിലെ മാങ്ങാ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാണ് ബി.എ.യൂവിന്റെ നീക്കം. രാജ്യത്ത് മാങ്ങ ഉത്‌പാദനത്തില്‍ മൂന്നാം സ്ഥാനമാണ് ബീഹാറിന് കഴിഞ്ഞ വര്‍ഷം 15 ലക്ഷം ടണ്‍ മാങ്ങയാണ് ഇവിടെ ഉത്‌പാദിപ്പിച്ചത്.
https://www.facebook.com/Malayalivartha