മള്‍ബെറിയില്‍ നിന്ന് സ്‌ക്വാഷ്
പട്ടുനൂല്‍പ്പുഴുവിന്റെ അതിഥിസസ്യമായ മള്‍ബെറിയുടെ പഴത്തില്‍നിന്ന് സ്‌ക്വാഷുണ്ടാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു.
രാജസ്ഥാനിലെ ബിക്കാനീറിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഏറിസ് ഹോര്‍ട്ടിക്കള്‍ച്ചറാണ് ഈ സാങ്കേതികവിദ്യക്ക് രൂപംനല്‍കിയത്. 25 ശതമാനം മള്‍ബെറി പഴച്ചാറും പഞ്ചസാരയും സിട്രിക് അമ്ലവും ചേര്‍ത്താണ് സ്‌ക്വാഷ് ഉണ്ടാക്കുക. രുചിയില്‍ മാത്രമല്ല ഗുണത്തിലും ഏറെ മുന്‍പന്തിയിലാണ് . കോശങ്ങള്‍ക്ക് പുനരുജ്ജീവനമേകുന്ന നിരോക്‌സീകാരികള്‍ നല്ല അളവിലുണ്ടാകും. ഫ്ലേവനോയിഡുകളും ഫിനോളുകളുമാണ് ഇതില്‍ മുഖ്യം.
മള്‍ബെറികൃഷിയും പട്ടുനൂല്‍പ്പുഴു പരിപാലനവും നടത്തുന്ന കര്‍ഷകര്‍ക്ക് അധികവരുമാനമാര്‍ഗം തുറക്കുകയാണ് ഈ സാങ്കേതികവിദ്യ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0151-2250960.
https://www.facebook.com/Malayalivartha