റംബൂട്ടാന്‍ കൃഷി ശാസ്‌ത്രീയമാക്കണം
കേരളത്തില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ റംബൂട്ടാന്‍ പാഴങ്ങളുണ്ട്. ചുവപ്പിനാണ് വിപണികൂടുതല്‍. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ശാസ്‌ത്രീയ പരിചരണ മുറകള്‍ ആവശ്യമാണ്. സൂര്യപ്രകാശം ഇലകളില്‍ നേരിട്ടടിക്കുന്നതിനനുസരിച്ചാണ് വിളവ് എന്നതിനാല്‍ ഇടവിളായായി റംബൂട്ടാന്‍ കൃഷി ലാഭകരമല്ല. തൈനട്ട് ഒരുവര്‍ഷത്തിനപ്പുറം റംബൂട്ടാന്‍ തോട്ടങ്ങളില്‍ മറ്റ് വിളകള്‍ പരിപാലിക്കുന്നതും അനുയോജ്യമല്ല. ആദ്യവര്‍ഷം തണല്‍ ലഭിക്കുന്നതിനുവേണ്ടി വാഴകൃഷി അഭികാമ്യമാണ്. ഗുണനിലവാരമുളള തൈകള്‍ നടണുമെന്നതും പ്രധാനമാണ്. നല്ല ഒട്ടു തൈകളാണ് കൃഷിക്ക് അഭികാമ്യം.
തൈകള്‍ തമ്മില്‍ 40 അടി അകലം വേണം. ഒരു മീറ്റര്‍ അകലുമുളള കുഴികളിലാണ് തൈകള്‍ നടേണ്ടത്. വളമായി ചാണകപ്പൊടിയോ, ചകിരിച്ചോറോ ചേര്‍ക്കാം. കൃത്യമായ ഇടവേളകളില്‍ ജൈവവള പ്രയോഗം ചെടിയുടെ വളര്‍ച്ചയെ സഹായിക്കും. സാധാരണയായി ജനുവരി-മാര്‍ച്ച് മാസങ്ങളിലാണ് പൂവിടുക. ജൂണ്‍-സെപ്‌റ്റംബര്‍ മാസങ്ങളിലാണ് വിളവെടുപ്പ് നടത്തുക. പഴുത്ത കായ്‌കള്‍ ഒരു മാസത്തോളം മരത്തില്‍ തന്നെ നില്‍ക്കുമെന്നാതാണ് റംബൂട്ടാന്റെ പ്രത്യേകത.
https://www.facebook.com/Malayalivartha