ഇതാ വരുന്നു, ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്ന ഇല!!
ബഹിരാകാശയാത്രികര്‍ക്ക് ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്ന ഇലയുമായി ബ്രിട്ടിഷ് ശാസ്‌ത്രജ്‌ഞന്‍. ജലവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ആഗിരണം ചെയ്‌ത് ഓക്‌സിജന്‍ പുറന്തള്ളുന്ന സിന്തറ്റിക് ജൈവ ഇല- `സില്‍ക് ലീഫ്- റോയല്‍ കോളജ് ഓഫ് ആര്‍ട്ടില്‍ വിദ്യാര്‍ഥിയായ ജൂലിയന്‍ മെല്‍ഖിയൊരിയാണു കണ്ടുപിടിച്ചത്. യഥാര്‍ഥ ഇലയുടെ കോശങ്ങളില്‍നിന്ന് ക്ലോറോപാസ്‌റ്റ് ശേഖരിച്ച് സില്‍ക് പ്രോട്ടീനിനുള്ളില്‍ സ്‌ഥാപിച്ചാണ് മനുഷ്യനിര്‍മിതമായ ആദ്യത്തെ ജൈവ ഇല രൂപപ്പെടുത്തിയത്.
വെളിച്ചവും കുറച്ചു വെള്ളവുമുണ്ടെങ്കില്‍ ഓക്‌സിജന്‍ തയ്യാര്‍. ഘനമില്ലാത്ത, വളരെ കുറച്ചുമാത്രം ഊര്‍ജം ഉപയോഗിക്കുന്ന, പൂര്‍ണമായും ജൈവ ഇലയാണിത്. ദീര്‍ഘകാലയളവിലേക്കുള്ള ബഹിരാകാശ യാത്രകളില്‍ ഓക്‌സിജന്‍ ഉല്‍പാദനത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് നാസ ഗവേഷകര്‍ തലപുകയ്‌ക്കുകയാണിന്നും.
https://www.facebook.com/Malayalivartha