മത്സ്യങ്ങള്‍ക്കും ആശുപത്രി വരുന്നൂ ; കിടത്തി ചികിത്സിക്കാന്‍ വാട്ടര്‍ടാങ്കുകള്‍
മൃഗാശുപത്രി മാതൃകയില്‍ മത്സ്യങ്ങള്‍ക്കായും ആശുപത്രി വരുന്നു. 2015 അവസാനത്തോടെ പശ്ചിമ ബംഗാളിലായിരിക്കും ഇന്ത്യയിലെ ആദ്യത്തെ മത്സ്യാശുപത്രി യഥാര്‍ത്ഥ്യമാകുക. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി അധികൃതര്‍ അറിയിച്ചു.
വെസ്റ്റ് ബംഗാള്‍ യൂണിവേഴ്‌സിറ്റി ഓഫ് അനിമല്‍ ആന്‍ഡ് ഫിഷറി സയന്‍സസിലെ ശാസ്ത്രജ്ഞനായ എബ്രാഹാമാണ് ആശുപത്രിയുടെ മുഖ്യചുമതലക്കാരന്‍ . പ്രാഥമികമായി മത്സ്യങ്ങളെ കിടത്തി ചികിത്സിക്കാനുള്ള 25 വാട്ടര്‍ ടാങ്കുകളായിരിക്കും തയ്യാറാക്കുക. ബംഗാളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചാണ് പദ്ധതിയ്ക്കായി പണം മുടക്കുന്നത്. വളര്‍ത്തു മത്സ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും രോഗനിര്‍ണ്ണയവും ആശുപത്രിയില്‍ ലഭ്യമാകും.
https://www.facebook.com/Malayalivartha