വിഷമുക്ത പച്ചക്കറി കൃഷി പദ്ധതിയുമായി ജനശ്രീ
ഒരു ലക്ഷം ഭവനങ്ങളില്‍ വിഷമുക്ത പച്ചക്കറി കൃഷി നടത്തുന്ന ജൈവ ഭവന പദ്ധതിക്കു ജനശ്രീ രൂപം നല്‍കിയതായി ചെയര്‍മാന്‍ എം.എം.ഹസന്‍ അിറയിച്ചു. ജൈവരീതിയില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും വീട്ടു പരിസരത്തും മട്ടുപ്പാവിലും കൃഷി ചെയ്യുകയും സ്വന്തം ആവശ്യം കഴിഞ്ഞുളളവ മറ്റുളളവര്‍ക്കു നല്‍കുകയും ചെയ്യുന്ന സംരംഭമാണിത്. പദ്ധതി ഉദ്‌ഘാടനം സെപ്‌റ്റംബര്‍ മൂന്നിന് 11 മണിക്കു ജഗതി കൊച്ചാര്‍ റോഡിലെ ജൈവശ്രീ അങ്കണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
ജനശ്രീ മിഷന്റെ ഓണച്ചന്ത മന്ത്രി കെ.പി.മോഹനന്‍ ഉദ്‌ഘാടനം ചെയ്യും. ലഹരിക്കെതിരെ യുവമനസാക്ഷിയെ ഉണര്‍ത്തുന്ന യുവശ്രീ പദ്ധതിക്കും ജനശ്രീ രൂപംകൊടുക്കും. പ്രസവാനന്തര ശുശ്രൂഷാ പരിശീലനവും ജനശ്രീ ആരംഭിച്ചു. തലസ്ഥാനത്തു വാസുദേവ വിലാസം ആശുപത്രിയുമായി ചേര്‍ന്ന് 50 വനിതകള്‍ക്കു പരിശീലനം നല്‍കി വൈദ്യസ്‌ത്രീ എന്നായിരിക്കും ഇവര്‍ അിറയപ്പെടുക എന്നും ഹസന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha