രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സൂക്ഷ്‌മസസ്യത്തെ കണ്ടെത്തി
ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജനും അനുകൂല കാലാവസ്‌ഥയും വേണമെന്ന വാദത്തിനു കടലിലെ സൂക്ഷ്‌മസസ്യങ്ങളുടെ വെല്ലുവിളി!.രാജ്യാന്തര ബഹിരാകാശ നിലയത്തിലാണു(ഐ.എസ്.എസ്) സൂക്ഷ്‌മ ജലസസ്യത്തെ കണ്ടെത്തിയത്. നിലയത്തിന്റെ കവചത്തിലാണു സമുദ്രത്തില്‍ കാണപ്പെടുന്ന സൂക്ഷ്‌മസസ്യങ്ങളുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്. എന്നാല്‍ ഇവ ഏതു വിഭാഗത്തില്‍പ്പെടുന്നതാണെന്നു വ്യക്‌തമല്ല.
ഓക്‌സിജന്റെ അഭാവവും കൊടും തണുപ്പും കോസ്‌മിക് റേഡിയേഷനും അതിജീവിച്ചാണ് ഇവ ജീവന്‍ നിലനിര്‍ത്തിയത്. റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ഒലേക് അര്‍തെമേവ് ആണു നാനോ ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമത്തിനിടെ സൂക്ഷ്‌മസസ്യങ്ങളെ കണ്ടെത്തിയത്. ബഹിരാകാശ കേന്ദ്രത്തിന്റെ ജനാലകള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ഇവ ശ്രദ്ധയില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha