മറയൂര്‍ മലനിരകളിലെ മരത്തക്കാളി
മറയൂര്‍ മലനിരകളില്‍ മരത്തക്കാളി വിളവെടുപ്പിനു പാകമായി നില്‍ക്കുന്നു. കാന്തല്ലൂരിലെ പെരുമല, കീഴാന്തൂര്‍ പ്രദേശങ്ങളിലാണ് കര്‍ഷകരുടെ മനം നിറച്ച് മരത്തക്കാളി വിളഞ്ഞുനില്‍ക്കുന്നത്. ചുവന്നു തുടുത്ത പഴങ്ങള്‍ വിളഞ്ഞു കിടക്കുന്ന കാഴ്‌ച കാണേണ്ടതു തന്നെയാണ്.
കാലാവസ്ഥ വ്യതിയാനം മൂലം വിളവ് പകുതിയോളം കുറഞ്ഞു. മറയൂര്‍, മൂന്നാര്‍, കാന്തല്ലൂര്‍ പ്രദേശത്ത് സന്ദര്‍ശനത്തിനായി എത്തുന്ന വിനോദ സഞ്ചാരികളാണ് പ്രധാന ഉപഭോക്താക്കള്‍ . കിലോഗ്രാമിന് 40 മുതല്‍ 60 രൂപ വരെയാണ് വില. ഓവല്‍ ആകൃതിയില്‍ കാണപ്പെടുന്ന പഴത്തിന്റെ ഉള്ളില്‍ തക്കാളിയുടെ ഉള്‍വശത്തിനു സമാനമായി വിത്തുകളോട് കൂടി കാണപ്പെടുന്ന ഭാഗമാണ് കഴിക്കുന്നത്. ഒട്ടും മധുരമില്ലാതെ തന്നെ ആസ്വാദ്യകരമായ രുചി കഴിക്കുന്നവര്‍ക്ക് നല്‍കുന്ന മരത്തക്കാളി വാങ്ങാന്‍ ധാരാളം ആളുകള്‍ എത്താറുണ്ട്.
വൈറ്റമിന്‍ എയും അയണും ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പോലും ആവശ്യക്കാര്‍ ഏറെയാണ്.
https://www.facebook.com/Malayalivartha