തലയ്ക്കലും കടയ്ക്കലും കുലച്ച് കിസാന്‍ വാഴ
കിസാന്‍ വാഴയില്‍ ഒന്നല്ല രണ്ടു കുലയാണ് കുലച്ചത്. ഒന്നു കടയ്ക്കലും മറ്റൊന്ന് തലയ്ക്കലും. മഹാരാഷ്ട്രയില്‍നിന്നും ട്രെയിനിലെത്തിയതാണ് മഹാരാഷ്ട്രക്കാരന് കിസാന്‍ വാഴ. ആറുമാസം മുമ്പാണ് പൂവത്തൂരിലെ ജോര്‍ജിന്റെ വീട്ടില്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന സുഹൃത്ത് കിസാന്റെ നാല് തൈകള്‍ നല്‍കിയത്.
വാഴ കുലച്ചെങ്കിലും കന്നുകള്‍ മുളച്ചിരുന്നില്ല. രണ്ടാഴ്ച മുമ്പ് വാഴയുടെ കടയില്‍ മറ്റൊരു വാഴക്കുല കൂടി ഉയര്‍ന്നു വന്നു. പടലകള്‍ തിരിഞ്ഞ് നില്ക്കുന്ന കുഞ്ഞന്‍ വാഴക്കുലയും നാട്ടുകാര്‍ക്ക് കൗതുകമായി.
https://www.facebook.com/Malayalivartha