പുല്‍കൃഷി ഇനി വീടിനകത്തും തൊഴുത്തിലും ചെയ്യാം
തൊഴുത്തിനുളളിലും വീടിനകത്തും മണ്ണില്ലാതെ ഇനി കൃഷി ചെയ്യാം. മുറിക്കുളളിലോ തൊഴുത്തിലോ യന്ത്രം സ്ഥാപിച്ച് മണ്ണില്ലാതെ പശുവിനുളള പുല്ല് വളര്‍ത്തിയെടുക്കുന്ന സംവിധാനത്തിന് നാനോ ഹൈഡ്രോപോണിക് പുല്‍കൃഷിയെന്നാണു പേര്. 3,30,000 രൂപയാണ് മൊത്തം ചെലവ്. ഇതില്‍ 1,75,000 രൂപ ക്ഷീരവികസനവകുപ്പ് സബ്‌സിഡിനല്‍കും. വൈദ്യുതിയിലാണ് യന്ത്രം പ്രവര്‍ത്തിക്കുക. രണ്ടുമീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും രണ്ടുമീറ്റര്‍ ഉയരവുമുളള പെട്ടിപോലെയുളളതാണ് നാനോ യൂണിറ്റ്. വലിയ ഫാമുകള്‍ക്ക് വലിപ്പത്തിലും നിര്‍മിക്കാം. പ്രത്യേക തട്ടുകളില്‍ ട്രേകള്‍ അടുക്കിവെച്ച് അതിലാണ് വിത്തുനടുക. മണ്ണിനുപകരം പ്രത്യേത മിശ്രിതങ്ങളടങ്ങിയ സ്‌പോഞ്ചുപോലുളള ട്രേയാണുണ്ടാകുക.
വിത്തുകള്‍ വിതറി തട്ടുകളില്‍ വെയ്‌ക്കുന്ന പുല്ല് ആറുദിവസംകൊണ്ട് പശുവിനു നല്‍കാം. ഇതിനുളളില്‍ അന്തരീക്ഷോഷ്‌മാവ് 18 ഡിഗ്രി സെന്റിഗ്രേഡായി ക്രമപ്പെടുത്താനും വെളളം ചീറ്റിച്ച് നനയ്‌ക്കാനും സംവിധാനമുണ്ട്. ഒരു യൂണിറ്റിന് ദിവസം വേണ്ടത് 200 ലിറ്റര്‍ വെളളമാണ്. ഒരു തവണ പുല്ല് വിളവെടുത്താല്‍ പിന്നീട് വീണ്ടും ട്രേവെച്ച് വിത്തു നടണം. 15 ലിറ്റര്‍ വീതം പാല്‍ ലഭിക്കുന്ന രണ്ടു പശുക്കള്‍ക്ക് ഇതിലുടെ ഒരു ദിവസത്തെ തീറ്റയ്‌ക്ക് മൊത്തം ചെലവ് 379 രൂപയാണ്. പശുക്കള്‍ക്ക് പച്ചപുല്ല് കൊടുക്കുന്നതിലുടെ പാലിന്റെ ലഭ്യതയും ഗുണവും കൂടും.
https://www.facebook.com/Malayalivartha