ഒരു സുഗന്ധ പുഷ്‌പം
മനോരഞ്ചിനി എന്നാണ് ഈ പുഷ്‌പത്തിന്റെ പേര്. മനുഷ്യമനസിനെ രഞ്ചിപ്പിക്കുന്നത് എന്നാണ് ഇതിനര്‍ത്ഥം. പുതിയ പൂക്കളും ചെടികളും തേടിയുളള പരക്കം പാച്ചലിനിടയില്‍ നമ്മള്‍ മറന്നുപോയ പൂച്ചെടികളിലൊന്നാണിത്. അതുകൊണ്ടുതന്നെ ഈ ചെടി അത്ര സുലഭമല്ല. ഏഷ്യന്‍ വന്‍കരയാണ് ഇതിന്റെ ജന്‍മദേശം. പ്രത്യേകിച്ച് ഇന്ത്യയും ശ്രീലങ്കയും.
8-10 അടിവരെ ഉയരമുളള ഒരു വളളി ചെടിയാണിത്. പൂക്കള്‍ക്ക് ആദ്യം പച്ച നിറവും പിന്നീട് വളരുന്നതനുസരിച്ച് മഞ്ഞ നിറവുമാകും. ഇറുത്തെടുത്താലും പൂക്കള്‍ക്ക് നീണ്ട നാള്‍ സുഗന്ധമുണ്ടാകും. ഈ പൂവിന് ആറ് ഇതളുകളുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha