ഓണപൂക്കളങ്ങളില്‍ ഐശ്വര്യവും അഴകുമായിരുന്ന കണ്ണാന്തളിപൂക്കള്‍
ഒരുകാലത്ത് ഓണപൂക്കളങ്ങളില്‍ ഐശ്വര്യവും അഴകുമായിരുന്ന കണ്ണാന്തളിപൂക്കള്‍ വിസ്‌മയമായി. പണ്ട് കണ്ണാന്തളി പൂക്കള്‍ തേടിയായിരുന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും യാത്ര. കണ്ണാന്തളി പൂക്കള്‍ യഥേഷ്‌ടം കണ്ടുവന്നിരുന്നതിനാല്‍ കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂരില്‍ കണ്ണാന്തളകുന്ന് എന്ന പേരിലൊരു ഗ്രാമംതന്നെ നിലവിലുണ്ട്. മൊട്ടകുന്നുകളിലാണ് സാധാരണ ഇത്തരം പൂക്കള്‍ വളര്‍ന്നിരുന്നത്. കാലാന്തരത്തില്‍ വേരറ്റതോടെ ഇവ പഴമനസുകളില്‍ ഓര്‍മ്മമാത്രമായി. പുതുതലമുറക്ക് ഇത് അന്യമാവുകയും ചെയ്‌തു. മറ്റു പൂക്കളേക്കാള്‍ കണ്ണാന്തളിക്ക് പ്രത്യേകമായ സൗന്ദര്യം തന്നെയുണ്ടായിരുന്നു.
പരിചരണം ആവശ്യമില്ലാതെതന്നെ സ്വന്തമായി ചെടിയും പൂവുമായി അവിടവിടെ വിടരുകയും കുറച്ചുനാളുകള്‍ക്ക് ശേഷം ചെടിയോടെ വേരറ്റുപോകുകയുമാണ് പതിവ്. അമ്പലാസി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുള്ള കഥയാണ് കണ്ണാന്തളിയുടെ പിറവി. ഗന്ധവര്‍വനെ പ്രണയിച്ച പെണ്‍കുട്ടി പിന്നീട് ഇത്തരം പൂക്കളായി വിടരുന്നു എന്നതാണ് സങ്കല്‌പം. അതേസമയം, തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ കുന്നില്‍ പുറത്ത് മാസങ്ങള്‍ക്ക് മുമ്പ് കണ്ണാന്തളി പൂക്കള്‍ വിടരുകയുണ്ടായി. അപൂര്‍വ്വ പൂക്കള്‍ കാണാന്‍ നിരവധിപേരാണ് കുന്നിലേക്ക് യാത്രയായിരുന്നത്.
https://www.facebook.com/Malayalivartha