ഫിലോസാന്‍ പഴം
റംബുട്ടാന്‍ ഫലവൃക്ഷത്തിന്റെ അടുത്ത ബന്ധുവാണ് ഫിലോസാന്‍ അഥവാ പുലാസാന്‍. പുലാസ് എന്ന മലയന്‍ പദത്തിനര്‍ഥം തിരിക്കുക എന്നാണ്. വിളഞ്ഞ പഴം മരത്തില്‍ നിന്ന് രണ്‌ടു കൈകൊണ്‌ടും ചുറ്റിത്തിരിച്ചു വേണം ഇറുത്തെടുക്കാന്‍. ഇങ്ങനെയാണ് ഈ പഴത്തിന് പുലാസാന്‍ എന്ന് പേര് കിട്ടിയത്. 10-15 മീറ്റര്‍ ഉയരം വയ്‌ക്കും. ഇതിന്റെ ബഡ് തൈകള്‍ ഇന്ന് നടാന്‍ ലഭ്യമാണ്.
പഴം അതേപടി തോടിളക്കി ഉള്‍ക്കാമ്പ് ഭക്ഷിക്കുക ആസ്വാദ്യകരമാണ്. കൂടാതെ ജാം, ജ്യൂസ് എന്നിവ
തയ്യാറാക്കാനും ഉപയോഗിക്കുന്നു. സാവധാനവളര്‍ച്ചയാണ് ഫിലോസാന്‍ വൃക്ഷത്തിന്റെ പ്രത്യേകത.
https://www.facebook.com/Malayalivartha