ഔഷധഗുണമുള്ള ജാതിക്കയുടെ മേന്മയറിയാം
ഒരു മികച്ച സുഗന്ധദ്രവ്യമെന്നതിലുപരി വളരെയേറെ ഔഷധ ഗുണമുള്ളതാണ് ജാതി. കുഞ്ഞുങ്ങള്‍ക്കു തേനും വയമ്പും കൊടുക്കുന്നതിനൊടൊപ്പം ജാതിക്കയും അരച്ചു കൊടുക്കാറുണ്ട്.
ഉദര സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ ഇത് കഴിക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങള്‍ക്കുള്ള ഉരമരുന്നു ഗുളികയിലും ജാതിക്ക അടങ്ങിയിട്ടുണ്ട്. ആമാശയ,കുടല്‍ രോഗങ്ങള്‍ക്ക് സിദ്ധൗഷധമാണ് ജാതി.
വാതം, അതിസാരം , കഫം എന്നിവയെയും ഇല്ലാതാക്കാന്‍ ഇതിനു കഴിയും. വിഷൂചിക(കോളറ) ചികിത്സയ്‌ക്കും ജാതിക്ക ചേര്‍ന്ന മരുന്നുകള്‍ ഫലപ്രദമാണ്. സന്ധിവേദനയ്‌ക്കു ജാതിക്ക അരച്ചു പുരട്ടാറുണ്ട്. ആമാശയ കുടല്‍ രോഗങ്ങള്‍ക്കുള്ള ഗുളികകളില്‍ ജാതിക്ക ചേര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha